BREAKING NEWS

അൻസിബയുടെ നിയമനടപടി നീക്കങ്ങൾ; ‘എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു’ എന്ന് ടിനി ടോം

· · 1 min read
Share: Copied!

നടി അൻസിബ ഹസൻ തനിക്കെതിരെ നടത്തുന്ന നിയമനടപടി നീക്കങ്ങളോട് പ്രതികരിച്ച് നടൻ ടിനി ടോം. എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കറുകപ്പിള്ളിയിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ പ്രതികരണം.

സുഹൃത്തുക്കൾക്കൊപ്പമാണ് ടിനി ടോം ചടങ്ങിൽ എത്തിയത്. മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ, ടിനി ടോമിനെ ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങൾ തങ്ങൾക്ക് വലിയ മാനസിക വിഷമമുണ്ടാക്കിയെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൊരാൾ പറഞ്ഞു. ഇതിന് പിന്നാലെയാണ് എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുകയാണെന്ന് ടിനി ടോം പ്രതികരിച്ചത്.

മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കാൻ കാരണം ടിനി ടോമും സംഘടനയിലെ ചിലരുമാണെന്ന് നടി അൻസിബ ഹസൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. തനിക്കെതിരെ ടിനി ടോം അപവാദപ്രചാരണം നടത്തിയെന്നും വർഗീയ അധിക്ഷേപത്തിന് ഇരയാക്കിയെന്നും അൻസിബ ആരോപിച്ചു.

ഞായറാഴ്ച നടിയും ‘അമ്മ’ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിതാ എസ്.ഐ വി.ആർ. രേഷ്മയ്ക്കുമെതിരായ പരാതിയിൽ മൊഴി നൽകാൻ എത്തിയപ്പോഴും ടിനി ടോമിനെതിരെ അൻസിബ രൂക്ഷ വിമർശനം ഉന്നയിച്ചു.

“ടിനി ടോം എന്നോട് മാത്രമല്ല, ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തത്. കേരളം പോലെയുള്ള മതനിരപേക്ഷ സംസ്ഥാനത്തിലെ ജനങ്ങളോടാണ് അദ്ദേഹം തെറ്റ് ചെയ്തത്. വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ, എന്റെ പേര് അൻസിബ ഹസൻ ആണെന്ന കാര്യം ഉപയോഗപ്പെടുത്തി തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകിയത്. എന്നാൽ മലയാളികൾക്ക് സത്യം മനസ്സിലായിട്ടുണ്ട്. ചെയ്തത് ന്യായീകരിക്കാനാവില്ല. അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിക്കേണ്ടിവരും,” എന്നാണ് അൻസിബയുടെ പ്രതികരണം.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026