ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിൽ വെച്ച് യുവതി ബലാത്സംഗത്തിനിരയായതായി പരാതി. സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പോലീസ് പിടിയിൽ. ബലാത്സംഗ ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യൻ, തിരുവനന്തപുരം സ്വദേശി സുദേഷ് കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ബലാത്സംഗ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് മറ്റൊരു സുഹൃത്തിന് അയച്ചിരുന്നു. ഇത് പരാതിക്കാരി അറിഞ്ഞു. ഇതിന് പിന്നാലെയാണ് പരാതി നൽകിയത്.
അതേസമയം ജിയോ സെബാസ്റ്റ്യൻ ലൈംഗിക വൈകൃതങ്ങൾക്കിരയാണെന്നാണ് പോലീസ് പറയുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ അശ്ലീല ദൃശ്യങ്ങളടക്കം കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.




