BREAKING NEWS

ബൈന്ദൂർ സബ് റജിസ്ട്രാർ ഓഫിസിൽ മുഖ്യമന്ത്രി രണ്ടാം വിവാഹം റജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചു… വിഡി സതീശനെതിരെയുള്ള ആരോപണം പൊതുസമൂഹത്തിനു മുന്നിൽ അപകീർത്തിപ്പെടുത്താൻ- എഫ്ഐആർ!! ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതി, അജ്ഞാതരായ രണ്ടും മൂന്നും പ്രതികളെ കണ്ടെത്താൻ ശ്രമം

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം ആന്റോയ്ക്കും അജ്ഞാതരായ രണ്ടു പേർക്കുമെതിരെയാണ് സൈബർ പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാജു പി. നായർ സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയുണ്ടായത്.

ആന്റോ അഗസ്റ്റിൻ ഒരു ചടങ്ങിൽ നടത്തിയ വെളിപ്പെടുത്തലാണ് കേസിനാധാരം. കർണാടകയിലെ ബൈന്ദൂർ സബ് റജിസ്ട്രാർ ഓഫിസിൽ മുഖ്യമന്ത്രി രണ്ടാം വിവാഹം റജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചുവെന്നാണ് ആന്റോ ചടങ്ങിനിടെ ആരോപിച്ചത്. കോടികൾ വിലവരുന്ന വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ടാണു വന്നതെന്നും ആധികാരികത ബോധ്യപ്പെടാത്തതിനെ തുടർന്ന് വാർത്ത കൊടുക്കേണ്ട എന്നു തീരുമാനിച്ചുവെന്നും ആന്റോ പറഞ്ഞിരുന്നു.

അതേസമയം മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ആന്റോ പൊതുപരിപാടിയിൽ ഇക്കാര്യം പറഞ്ഞതെന്ന് എഫ്‌ഐആറിൽ പറയുന്നു. കോടികൾ വിലവരുന്ന വാർത്തയുണ്ടെന്നു പറഞ്ഞാണ് രണ്ടും മൂന്നും പ്രതികൾ ആന്റോയെ സമീപിച്ചത്. നിലവിലുള്ള വിവാഹം പ്രാബല്യത്തിലിരിക്കെ മറ്റൊരു സ്ത്രീയുമായുള്ള വിവാഹം ചട്ടപ്രകാരമുള്ള 30 ദിവസത്തെ നോട്ടിസ് നൽകി 2012 ഒക്‌ടോബർ 17ന് റജിസ്റ്റർ ചെയ്തുവെന്നും ഇവർ പറഞ്ഞു.

ബൈന്ദുർ സബ് റജിസ്ട്രാർ ഓഫിസിൽനിന്നുള്ള വിവാഹ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും ചട്ടപ്രകാരമുള്ള നോട്ടിസിന്റെയും പകർപ്പ് ഇവർ ആന്റോയ്ക്കു കൈമാറി. അത് ഇപ്പോഴും ആന്റോയുടെ കയ്യിലുണ്ട്. വ്യാജരേഖയാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇതു സൂക്ഷിച്ചതെന്നും മൂന്നു പ്രതികളും ഗൂഢാലോചന നടത്തി മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചുവെന്നതാണ് കുറ്റമെന്നും എഫ്‌ഐആറിൽ പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുകയും വ്യാജരേഖയുണ്ടാക്കുകയും ചെയ്ത യുവാക്കളെ കണ്ടെത്തി ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് രാജു പി.നായർ ഡിജിപിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിനു മുന്നിൽ അപകീർത്തിപ്പെടുത്താനും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമവുമാണ് നടന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുവാക്കളെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് ഡിജിപിയുടെ നിർദേശപ്രകാരമാണ് സിറ്റി പോലീസ് കമ്മിഷണർ അരുൾ ബി. കൃഷ്ണ കേസെടുക്കാൻ ആവശ്യപ്പെട്ട് പരാതി സിറ്റി സൈബർ പോലീസ് അസിസ്റ്റന്റ് കമ്മിഷണർക്ക് നൽകിയത്. വ്യാജരേഖയുമായി എത്തിയ യുവാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നു പോലീസ് അറിയിച്ചു.

‘പകൽ കിടന്നുറങ്ങും, വൈകുന്നേരത്തോടെ പുറത്തിറങ്ങി കവർച്ച; ; മാത്യു കുഴൽനാടന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലെ മോഷണം; പ്രതി പിടിയിൽ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026