BREAKING NEWS

പിണറായി വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ കരാർ നാളെ അവസാനിക്കും; 25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് നിലവിലെ കരാർ; നീട്ടണോ വേണ്ടയോ, മുഖ്യമന്ത്രിയുടെ പരിഗണനയിൽ ഫയൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ പൊലീസ് ഫണ്ട് ഉപയോഗിച്ച് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നാളെ അവസാനിക്കും. ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനത്തെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ധൂർത്തെന്ന് വിമർശിച്ചിരുന്നു. ഇപ്പോൾ സതീശൻ മുഖ്യമന്ത്രിയായിരിക്കെ കരാർ നീട്ടുമോ എന്നതിലാണ് ശ്രദ്ധ.

നിലവിലെ കരാർ നീട്ടണമെന്നാണ് ഡിജിപിയുടെ ശുപാർശ. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മൂന്ന് മാസം മുമ്പ് തന്നെ പൊലീസ് കരാർ നീട്ടുന്നതിന് ശുപാർശ നൽകിയിരുന്നെങ്കിലും ഇതുവരെ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ധനവകുപ്പാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.

പൊലീസ് ഫണ്ട് ഉപയോഗിച്ചാണ് മുൻ സർക്കാർ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. ആദ്യം പവൻഹാൻസും പിന്നീട് ചിപ്സൺ ഏവിയേഷനുമായിരുന്നു കരാറുകാർ. പ്രതിമാസം 25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് നിലവിലെ കരാർ പ്രകാരമുള്ള ചെലവ്. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം. മൂന്ന് വർഷത്തേക്കായിരുന്നു കരാർ.

ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നതിനെ പ്രതിപക്ഷത്തായിരുന്നപ്പോൾ വി.ഡി. സതീശൻ വിമർശിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രിയായ സതീശൻ ഹെലികോപ്റ്റർ യാത്ര നടത്തിയതും അന്ന് രാഷ്ട്രീയ ചർച്ചയായിരുന്നു.

പ്രതിപക്ഷത്തായിരിക്കെ വിമർശിച്ച വിഷയത്തിൽ മുഖ്യമന്ത്രി എന്ന നിലയിൽ സതീശൻ എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനി ശ്രദ്ധേയം. നിലവിലെ കരാർ പുതുക്കാതെ വീണ്ടും ടെൻഡർ വിളിച്ചാൽ ചെലവ് വർധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, സ്ഥിരമായി ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നതിന് പകരം ആവശ്യമായ സമയങ്ങളിൽ മാത്രം ഹെലികോപ്റ്റർ ഉപയോഗിച്ചാൽ മതിയെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026