BREAKING NEWS

മുസ്ലിം വൈസ് പ്രിന്‍സിപ്പാലിനെ മണിക്കൂറുകളോളം തടഞ്ഞുവച്ചു, നിര്‍ബന്ധിച്ച് രാജിവയ്പ്പിച്ചു, പിന്നാലെ ഗംഗാജലം തളിച്ച് ചേമ്പര്‍ ശുദ്ധീകരിച്ച് എബിവിപി പ്രവര്‍ത്തകര്‍

· · 1 min read
Share: Copied!

കൊൽക്കത്ത: പരീക്ഷാ ഹാജർ ചട്ടങ്ങൾ കർശനമാക്കിയതിന്റെ പേരിൽ വൈസ് പ്രിൻസിപ്പലിനെ സ്വന്തം ഓഫീസിൽ 23 മണിക്കൂറോളം ഘെരാവോ ചെയ്ത് നിർബന്ധിച്ച് രാജി എഴുതിവാങ്ങിയ ശേഷം ചേമ്പറിൽ ഗംഗാജലം തളിച്ച് എ.ബി.വി.പി വിദ്യാർഥികളുടെ ‘ശുദ്ധികലശം’. കൊൽക്കത്തയിലെ പ്രശസ്തമായ സുരേന്ദ്രനാഥ് ലോ കോളേജിലാണ് സംഭവം. വൈസ് പ്രിൻസിപ്പലും അധ്യാപക ചുമതലയുമുള്ള പ്രൊഫസർ മുഹമ്മദി തറന്നുമിന് നേരെയാണ് സംഘപരിവാർ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുടെ നേതൃത്വത്തിൽ വംശീയ അധിക്ഷേപങ്ങളും അതിക്രമവും അരങ്ങേറിയത്. സെപ്റ്റംബർ 29-ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നിർദ്ദേശിക്കുന്ന കുറഞ്ഞത് 65 ശതമാനം ഹാജർ വേണമെന്ന് മുഹമ്മദി തറന്നും കർശന നിലപാടെടുത്തതാണ് ഒരു വിഭാഗം വിദ്യാർഥികളെ പ്രകോപിപ്പിച്ചത്.

കോളേജിലെ 900-ഓളം വിദ്യാർഥികളിൽ ഭൂരിഭാഗത്തിനും ആവശ്യമായ ഹാജരില്ലായിരുന്നു. ഇതിനെത്തുടർന്ന് സെപ്റ്റംബർ 11-ന് ഓഫീസിലെത്തിയ അധ്യാപികയെ വിദ്യാർഥികൾ വളയുകയും വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിച്ച് മണിക്കൂറുകളോളം തടഞ്ഞുവെക്കുകയുമായിരുന്നു. വിദ്യാർഥികൾ എഴുതിക്കൊണ്ടുവന്ന രാജിപത്രത്തിൽ ഭീഷണിപ്പെടുത്തി ഒപ്പിടുവിക്കുകയായിരുന്നുവെന്ന് അധ്യാപിക വ്യക്തമാക്കി.

തുടർന്ന് പോലീസ് സംരക്ഷണത്തിൽ ഇവർ ക്യാമ്പസിന് പുറത്തേക്ക് പോയതിന് തൊട്ടുപിന്നാലെ, എ.ബി.വി.പി പ്രവർത്തകർ ഇവരുടെ ചേമ്പറിൽ കയറി ചന്ദനത്തിരി കത്തിക്കുകയും ഗംഗാജലം തളിച്ച് മുറി “ശുദ്ധീകരിച്ചതായി” പ്രഖ്യാപിക്കുകയുമായിരുന്നു. തന്റെ മതത്തെയും ജാതിയെയും രാഷ്ട്രീയത്തെയും മുൻനിർത്തി അങ്ങേയറ്റം അശ്ലീലവും മോശവുമായ വാക്കുകളാലാണ് വിദ്യാർഥികൾ അധിക്ഷേപിച്ചതെന്നും, രണ്ട് ദിവസത്തോളം താൻ അസുഖബാധിതയായി കിടപ്പിലായെന്നും 25 വർഷത്തെ സർവീസ് പാരമ്പര്യമുള്ള മുഹമ്മദി തറന്നും പ്രതികരിച്ചു. നിർബന്ധിച്ച് ഒപ്പിടുവിച്ച രാജി അസാധുവാണെന്ന് ചൂണ്ടിക്കാട്ടി ഇവർ സർക്കാരിനും കൽക്കട്ട സർവകലാശാലാ അധികൃതർക്കും കത്തയച്ചിട്ടുണ്ട്.

BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026