BREAKING NEWS

ചന്ദനമരം മുറിച്ച് കടത്തുക ലക്ഷ്യം; ആരുമില്ലെന്ന് കരുതി പുലർച്ചെ സ്ഥലത്തെത്തി; മരം മുറിക്കുന്ന ശബ്ദം കേട്ട് പുരയിടത്തിലെ നോട്ടക്കാരനെത്തി; കയ്യോടെ പിടിയിൽ, 2 പേർ അറസ്റ്റിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: മാറനല്ലൂർ അരുമാളൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പാറശാല കുറുങ്കുണ്ടി സ്വദേശി സുകു, സുഹൃത്ത് ബിജു എന്നിവരെയാണ് മാറനല്ലൂർ പൊലീസ് പിടികൂടിയത്.

ഇന്നലെ പുലർച്ചെ 12.30ഓടെയാണ് കരമന നെടുങ്കാട് സ്വദേശിയുടെ അരുമാളൂരിലെ പുരയിടത്തിലെ ചന്ദനമരം മുറിച്ച് കടത്താൻ പ്രതികൾ ശ്രമിച്ചത്. സ്ഥലത്ത് ആരും താമസിക്കുന്നില്ലെന്ന് മനസ്സിലാക്കിയായിരുന്നു മരം മുറിക്കാൻ എത്തിയതെന്നാണ് പൊലീസ് പറയുന്നത്.

മരം മുറിക്കുന്നതിനിടെ വീണ ശബ്ദം കേട്ട് പുരയിടത്തിലെ നോട്ടക്കാരൻ സ്ഥലത്തെത്തിയപ്പോഴാണ് രണ്ട് പേർ ചേർന്ന് ചന്ദനമരം മുറിക്കുന്നതായി കണ്ടത്. തുടർന്ന് വസ്തു ഉടമയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സുകുവിനെ പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവും സംഭവത്തിൽ പങ്കാളിയാണെന്ന് കണ്ടെത്തിയത്. ഒളിവിലായിരുന്ന ബിജുവിനെ ഇന്ന് പൊലീസ് പിടികൂടുകയായിരുന്നു.

മുറിച്ച ചന്ദനമരത്തിന്റെ കഷണങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്ത് വനംവകുപ്പിന് കൈമാറി. ചന്ദനക്കൊള്ള നടത്തുന്ന സംഘങ്ങളുമായി സുകുവിന് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

നോയിഡയിലെ സെക്ടർ 31ലെ ഡി-5 ബംഗ്ലാവിന് സമീപത്തെ ഓടയ്ക്കരികിലെത്തിയ അന്വേഷണ സംഘം കണ്ടത് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച നിലയിൽ 16 മനുഷ്യ തലയോട്ടികളും അസ്ഥികളും വസ്ത്രങ്ങളും… കുട്ടികളെ വശീകരിച്ച് കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹങ്ങൾ കഷ്ണങ്ങളാക്കും, മൃതദേഹം പാകംചെയ്ത് കഴിക്കും…സുപ്രിം കോടതി വെറുതെവിട്ട ‘നിഥാരി മോൺസ്റ്റർ’ ജീവനൊടുക്കിയ നിലയിൽ

BREAKING NEWS
’ വിവാഹം ഉടനുണ്ടാകും; എന്റെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും അഹങ്കാരവും ഒപ്പം ​ഗുണവശങ്ങളും മനസിലാക്കിയ ഒരാളെ കണ്ടെത്തി; പണവും പ്രശസ്തിയുമല്ല, സമാധാനമാണ് പ്രധാനം; ’; വ്യക്തി ജീവിതത്തിലെ പ്രധാന വിശേഷം പങ്കുവച്ച് ​ഗായിക റിമി ടോമി
01 Nov 2026
BREAKING NEWS
2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്, സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം
01 Nov 2026
BREAKING NEWS
’10 ലക്ഷത്തോളം പേർ അണിനിരക്കും’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം
01 Nov 2026
BREAKING NEWS
വയനാട് പഠനയാത്ര വിവാദം: സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു, മൂന്നുദിവസം നടത്തേണ്ട യാത്ര അഞ്ച് ദിവസം വരെ നീട്ടി, മീനങ്ങാടി ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി
01 Nov 2026