BREAKING NEWS

‘ക്രിക്കറ്റ് താരം എന്നതിലുപരി ഒരു അച്ഛൻ കൂടിയായ എനിക്ക് ക്രൂരമായ ഈ തന്ത്രത്തോട് ഒട്ടും യോജിക്കാനാവില്ല, അവൻ കളിക്കുന്നത് മുതിർന്ന കളിക്കാർക്കെതിരെയാണെന്ന് അറിയാം, പക്ഷേ’… ഇർഫാൻ പത്താൻ!! വൈഭവിനെ കുരുക്കാൻ ​ഗുജറാത്ത് തുടരെത്തുടരെ പയറ്റിയത് ബോഡി-ലൈൻ തന്ത്രം, ഒരുവേള ബോൾ ചെവിയുടെ പിറകിൽ കൊണ്ട് ഹെൽമെറ്റടക്കം തിരിഞ്ഞു

· · 1 min read
Share: Copied!

മുല്ലൻപുർ: ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരം 15-കാരൻ വൈഭവ് സൂര്യവംശിയെ കുരുക്കാൻ തുടരെത്തുടരെ ബോഡി- ലൈൻ തന്ത്രം പ്രയോഗിച്ച ഗുജറാത്ത് ടൈറ്റൻസിനെതിരേ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം. ഒരു സൈഡിൽ വിക്കറ്റുകൾ വീഴുമ്പോഴും മറു സൈഡിൽ മികച്ച ഫോമിൽ ബാറ്റ് വീശിക്കൊണ്ടിരുന്ന വൈഭവിനെ കുരുക്കാൻ ഗുജറാത്ത് ബൗളർമാർ തുടർച്ചയായി ശരീരം ലക്ഷ്യമാക്കി ബൗൺസറുകൾ എറിഞ്ഞതിൽ അമർഷം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ രം​ഗത്തെത്തി.

ഒരു ക്രിക്കറ്റ് താരം എന്നതിലുപരി ഒരു അച്ഛൻ കൂടിയായ തനിക്ക് ക്രൂരമായ ഈ തന്ത്രത്തോട് ഒട്ടും യോജിക്കാൻ സാധിക്കില്ലെന്ന് പത്താൻ എക്‌സിൽ കുറിച്ചു. ’15 വയസ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിയെ തടയാൻ വേണ്ടി ബോഡി-ലൈൻ ബൗളിങ് പ്രയോഗിക്കുന്നത് ഒട്ടും ശരിയായി തോന്നുന്നില്ല. അവൻ കളിക്കുന്നത് മുതിർന്ന കളിക്കാർക്കെതിരെയാണെന്ന് അറിയാം, പക്ഷേ, എന്റെ ഉള്ളിലെ അച്ഛന് അതിനോട് യോജിക്കാൻ കഴിയില്ല’- പത്താൻ കുറിച്ചു.

അതേസമയം കഗിസോ റബാദയും മുഹമ്മദ് സിറാജും തുടർച്ചയായി വൈഭവിനെതിരേ ബോഡി- ലൈനിലായിരുന്നു ബൗൺസറുകൾ എറിഞ്ഞത്. പലപ്പോഴും പന്ത് ദേഹത്ത് തട്ടാതിരിക്കാൻ വൈഭവ് ഒഴിഞ്ഞുമാറുന്നതും കാണാമായിരുന്നു. ഒരു വേള റബാദയുടെ ഒരു ബൗൺസർ വൈഭവിന്റെ ഹെൽമറ്റിൽ തട്ടുകയും ചെയ്തു. ചെവിക്ക് സൈഡിലായി ആയിരുന്നു ബോൾ കൊണ്ടത്. ഹെൽമറ്റടക്കം തിരിഞ്ഞുപോയിരുന്നു. എന്നിട്ടും ഗുജറാത്തിന്റെ ശക്തമായ ബൗളിങ് ആക്രമണത്തിനെതിരേ പിടിച്ചുനിന്ന് 47 പന്തിൽനിന്ന് വൈഭവ് 96 റൺസ് നേടി. സെഞ്ചുറിക്കടുത്തുവെച്ച് വൈഭവ് പുറത്താവുകയായിരുന്നു,

ഗുജറാത്തിന്റെ ഈ തന്ത്രത്തിനെതിരേ സോഷ്യൽ മീഡിയയിലും വലിയ വിമർശനമാണ് ഉയരുന്നത്. ഒരു 15-കാരന്റെ കരിയർതന്നെ അപകടത്തിലാക്കാൻ പോന്ന പന്തുകൾ എറിയുന്നത് സ്‌പോർട്‌സ്മാൻ സ്പിരിറ്റിന് നിരക്കുന്നതാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026