BREAKING NEWS

“കൂപ്പുകൈകളോടെ ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു; ഇന്ന് എന്റെ മകളുടെ ജന്മദിനമാണ്, അവൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം മോദിയിൽ നിന്നാണ്; അദ്ദേഹം അവൾക്ക് ജീവിതം ദാനം നൽകി”- നന്ദി പറഞ്ഞ് മോദിയെ അധിക്ഷേപിച്ച പെൺകുട്ടിയുടെ അമ്മ

· · 1 min read
Share: Copied!

ന്യൂഡൽഹി: തൻ്റെ മകളോട് ക്ഷമിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയറിയിച്ച് ജന്തർ മന്തർ പ്രതിഷേധത്തിനിടെ മോദിയെ അധിക്ഷേപിച്ച പെൺകുട്ടിയുടെ അമ്മ. ഇത്രയധികം അധിക്ഷേപം നേരിട്ടിട്ടും ക്ഷമിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം മഹത്തരമാണെന്നും പ്രധാനമന്ത്രി തൻ്റെ മകൾക്ക് പുതിയ ജീവിതം നൽകിയെന്നും മാതാവ് പറഞ്ഞു. തങ്ങൾക്ക് വളരെയധികം നാണക്കേടുണ്ടെന്നും വീണ്ടും വീണ്ടും മാപ്പ് ചോദിക്കുകയാണെന്നും അമ്മ പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു അവർ.

“പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ രാജ്യത്തിന്റെ രാജാവാണ്. അദ്ദേഹത്തിന്റെ മുന്നിൽ നമ്മൾ ഒന്നുമല്ല. തന്നെ ഇത്രയധികം അധിക്ഷേപിച്ച പെൺകുട്ടിയോട് ക്ഷമിച്ചുകൊണ്ട് അദ്ദേഹം വളരെ മഹത്തായ ഒരു കാര്യമാണ് ചെയ്തത്. കൂപ്പുകൈകളോടെ ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു. ഇന്ന് എന്റെ മകളുടെ ജന്മദിനമാണ്, അവൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം മോദിയിൽ നിന്നാണ്. അദ്ദേഹം അവൾക്ക് ജീവിതം ദാനം നൽകി. എന്റെ മകൾക്ക് ഇന്ന് ഒരു പുതിയ ജീവിതം ലഭിച്ചിരിക്കുന്നു” – മാതാവ് പറഞ്ഞു.

മകളുടെ നല്ല ഭാവിക്കായി പ്രധാനമന്ത്രി അവളെ ദത്തെടുക്കണെമന്നും മാതാവ് അഭ്യർത്ഥിച്ചു. “മോദി ജി, ദയവായി ഈ പെൺകുട്ടിയെ ദത്തെടുത്ത് അവളുടെ ഭാവി ഉജ്ജ്വലമാക്കണമേ. ഞങ്ങൾ ലജ്ജിക്കുന്നു, വീണ്ടും വീണ്ടും മാപ്പ് ചോദിക്കുന്നു”- അവർ പറഞ്ഞു. മകൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ പിൻവലിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. എഫ്ഐആറിൽ മകളുടെ പ്രായം തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അവൾക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നും അമ്മ പറഞ്ഞു.

“അവർ ഇവിടെ വരും, സർക്കാർ സ്‌പോൺസർ ചെയ്ത സിനിമകളിൽ അഭിനയിക്കും, എന്നിട്ട് ദുബായിലേക്ക് തന്നെ മടങ്ങും”, ഇന്ത്യയെ അത്രയധികം സ്‌നേഹിക്കുന്നുണ്ടെങ്കിൽ, എന്തിനാണ് അവർ കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുന്നത്? നരേന്ദ്ര മോദിയെ പിന്തുണച്ച വിവേക് ഒബ്‌റോയിയെയും ആർ മാധവനെയും വിമര്‍ശിച്ച് രാജ് താക്കറെ

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026