BREAKING NEWS

‘സണ്ണി ജോസഫ് രാജിവെക്കണം; കൊള്ളാവുന്ന യുഡിഎഫുകാരനെ വകുപ്പ് ഏൽപിക്കണം’; വൈദ്യുതി പ്രതിസന്ധിയിൽ എം.എം. മണി

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. സണ്ണി ജോസഫ് രാജിവെച്ച് കൊള്ളാവുന്ന ഏതെങ്കിലും യുഡിഎഫ് നേതാവിനെ വൈദ്യുതി വകുപ്പ് ഏൽപിക്കണമെന്നായിരുന്നു എം.എം. മണിയുടെ പരിഹാസം. സാധാരണ സാമാന്യം നല്ലരീതിയിൽ മഴ പെയ്താൽ കേരളത്തിനാവശ്യമായ 40 ശതമാനം വൈദ്യുതിയേ ലഭ്യമാകൂ. ബാക്കി 60 ശതമാനം കരാർ കൊടുത്ത് മേടിക്കാറാണ് പതിവെന്ന് എം.എം മണി പറയുന്നു.

തന്റെ കാലത്ത് സംസ്ഥാനത്ത് വൈദ്യുതി രംഗത്തുണ്ടായിരുന്ന നേട്ടങ്ങൾ തന്റെ വ്യക്തിപരമായ മികവുകൊണ്ടല്ലെന്നും സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മേന്മകൊണ്ടാണെന്നും എം.എം. മണി പറഞ്ഞു. എന്ത് ചെയ്യണമെന്ന് തനിക്കും അറിയാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്ന വിമർശനങ്ങൾക്കിടെയാണ് എം.എം. മണിയുടെ പ്രതികരണം. വൈദ്യുതി രംഗത്തെ നിലവിലെ സാഹചര്യവും മുൻ സർക്കാരിന്റെ കാലത്തെ നടപടികളും താരതമ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

അതേസമയം, വൈദ്യുതി പ്രതിസന്ധിയെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോര് ശക്തമായിരിക്കുകയാണ്. വൈദ്യുതി ലഭ്യത, വൈദ്യുതി കരാറുകൾ, കെഎസ്ഇബിയുടെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരെ പ്രതിപക്ഷം നേരത്തെ തന്നെ വിമർശനം ഉന്നയിച്ചിരുന്നു.

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026