BREAKING NEWS

തമിഴ്നാട്ടിൽ വിജയ്ക്ക് നിർണ്ണായക വകുപ്പുകൾ;പോലീസ്, വനിതാ-ശിശുക്ഷേമം, പൊതുഭരണം, യുവക്ഷേമം, മുൻസിപ്പൽ അഡ്മിനിസ്‌ട്രേഷൻ എന്നിവ മുഖ്യമന്ത്രിക്ക്; കെ.എ. സെങ്കോട്ടയ്യന് ധനകാര്യ വകുപ്പ്; എസ്. കീർത്തനയ്ക്ക് വ്യവസായ വകുപ്പ്

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ പുതിയ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയായി. മുഖ്യമന്ത്രി വിജയ് ആഭ്യന്തരം, പോലീസ്, വനിതാ-ശിശുക്ഷേമം, പൊതുഭരണം, യുവക്ഷേമം, മുൻസിപ്പൽ അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയ നിർണായക വകുപ്പുകൾ നേരിട്ട് കൈകാര്യം ചെയ്യും.

മന്ത്രിസഭയിലെ മുതിർന്ന അംഗമായ കെ.എ. സെങ്കോട്ടയ്യൻക്ക് ധനകാര്യ വകുപ്പ് ചുമതലപ്പെടുത്തി. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ എസ്. കീർത്തനയ്ക്ക് വ്യവസായ വകുപ്പ് നൽകി.

എൻ. ആനന്ദ് ഗ്രാമവികസനവും ജലവിഭവവകുപ്പും കൈകാര്യം ചെയ്യും. പൊതുമരാമത്ത്, കായികം എന്നീ വകുപ്പുകൾ ആദവ് അർജുന്ക്ക് ലഭിച്ചു.

ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, കുടുംബക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല ഡോ. കെ.ജി. അരുൺരാജ്ക്ക് നൽകി. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പി. വെങ്കട്ടരമണൻക്കും ഊർജവും നിയമവകുപ്പും ആർ. നിർമൽകുമാർക്കും ലഭിച്ചു.

സ്കൂൾ വിദ്യാഭ്യാസ വകുപ്പ് രാജ്‌മോഹൻക്ക് നൽകിയപ്പോൾ, പ്രകൃതിവിഭവം, മിനറൽ ആൻഡ് മൈൻസ് വകുപ്പ് ഡോ. ടി.കെ. പ്രഭുവിനെ ചുമതലപ്പെടുത്തി.

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026