Kerala

എ.ഐ. ഹാർഡ്വെയർ നിർമാണത്തിലേക്ക് കൊച്ചി; എസ്.എഫ്.ഒ.യും യു.എസ്. കമ്പനിയും കൈകോർക്കുന്നു

· · 1 min read
Share: Copied!

കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) രംഗത്തെ അത്യാധുനിക ഡാറ്റാ സ്റ്റോറേജ് ഉപകരണങ്ങൾ ഇനി കൊച്ചിയിലും നിർമിക്കും. നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക്‌സ് നിർമാണ സ്ഥാപനമായ എസ്.എഫ്.ഒ. ടെക്‌നോളജീസും പ്രമുഖ അമേരിക്കൻ കമ്പനിയായ സ്മാർട്ട് ഐ.ഒ.പി.എസും (Smart IOPS) തമ്മിലാണ് ഇതിനായി ധാരണയായത്.

സ്മാർട്ട് ഐ.ഒ.പി.എസിന്റെ ‘ട്രൂ റാന്റം’ (TruRandom) സാങ്കേതികവിദ്യ ഉപയോഗിച്ച് എ.ഐ. അധിഷ്ഠിത സിസ്റ്റങ്ങൾ, ഡാറ്റാ സെന്ററുകൾ, സൂപ്പർ കമ്പ്യൂട്ടറുകൾ എന്നിവയ്ക്ക് ആവശ്യമായ അതിവേഗ സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളാണ് (SSD) കൊച്ചിയിലെ കേന്ദ്രത്തിൽ ഉൽപ്പാദിപ്പിക്കുക.

സാധാരണ ഇലക്ട്രോണിക്‌സ് ഘടകങ്ങൾ കൂട്ടിച്ചേർക്കുന്ന ശൈലിയിൽ നിന്ന് മാറി, സങ്കീർണമായ എ.ഐ. ഹാർഡ്വെയറുകൾ നേരിട്ട് നിർമിക്കുന്ന ഘട്ടത്തിലേക്ക് സംസ്ഥാനത്തെ ടെക് മേഖല വളരുന്നതിന്റെ സൂചനയാണിത്. ഉയർന്ന കൃത്യതയും പ്രത്യേക താപനിയന്ത്രണ സംവിധാനങ്ങളും ആവശ്യമായ ഇത്തരം ഉൽപ്പാദനം കൊച്ചിയിൽ നടക്കുന്നത് വ്യവസായ രംഗത്ത് വലിയൊരു മുന്നേറ്റമാകും. കേന്ദ്ര സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ പങ്കാളിത്തമെന്ന് നെസ്റ്റ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ പറഞ്ഞു. എ.ഐ. ഹാർഡ്വെയർ ഉൽപ്പാദനത്തിൽ ഇന്ത്യയെ ആഗോള കേന്ദ്രമാക്കി മാറ്റാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകോത്തര നിലവാരമുള്ള എ.ഐ. ഉപകരണങ്ങൾ നിർമിക്കാനുള്ള സാങ്കേതിക തികവ് കൊച്ചിക്കുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടമെന്ന് സ്മാർട്ട് ഐ.ഒ.പി.എസ്. സഹസ്ഥാപകൻ രാധാകൃഷ്ണൻ നായർ ചൂണ്ടിക്കാട്ടി.

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026