BREAKING NEWS

‘പിണറായി വിജയനും കുടുംബവും വലിയ മാഫിയ;ഞാൻ നേരത്തെ ഉന്നയിച്ച ആരോപണങ്ങളൊക്കെ ശരിയാണെന്ന് തെളിഞ്ഞു; നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് തടയപ്പെട്ടതോടെയാകാം അവർ ഹവാല ഇടപാടുകളിലേക്ക് തിരിഞ്ഞത്‘:സ്വപ്ന സുരേഷ്

· · 1 min read
Share: Copied!

തിരുവനന്തപുരം: പിണറായി വിജയനും കുടുംബത്തിനുമെതിരെ താൻ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി സ്വപ്‌ന സുരേഷ്. പിണറായി വിജയനും കുടുംബവും കേരളത്തിലെ വലിയ മാഫിയയാണെന്ന ഗുരുതര ആരോപണവും സ്വപ്‌ന ഉന്നയിച്ചു. നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് തടയപ്പെട്ടതോടെയാകാം കുടുംബം ഹവാല ഇടപാടുകളിലേക്ക് തിരിഞ്ഞതെന്നും സ്വപ്‌ന ആരോപിച്ചു.

പിണറായി വിജയന്റെയും കുടുംബത്തിന്റെയും വിദേശത്തെ ബിസിനസ് ഇടപാടുകളെക്കുറിച്ച് താൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളിലൂടെ ശരിയാണെന്ന് തെളിഞ്ഞതായാണ് സ്വപ്‌നയുടെ അവകാശവാദം. ഇവർ ഒരു സിന്‍ഡിക്കേറ്റായി പ്രവർത്തിച്ചുവെന്നും ഓരോരുത്തരെയും പ്രത്യേകം ചോദ്യം ചെയ്ത് വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ കാര്യങ്ങൾ പൂർണമായി പുറത്തുവരൂവെന്നും അവർ പറഞ്ഞു.

താനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും പലതവണ വിദേശയാത്രകൾ നടത്തുകയും ബിസിനസ് സാധ്യതകൾ പരിശോധിക്കുകയും ഇടപാടുകൾ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നതായും സ്വപ്‌ന പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ വീണ വിജയനുമായി ബന്ധപ്പെട്ട ബിസിനസ് സാധ്യതകൾക്കായിരുന്നുവെന്നും അവർ ആരോപിച്ചു.

അതേസമയം, ഇപ്പോൾ ഉയർന്നുവന്ന ഹവാല ഇടപാടുകളെക്കുറിച്ച് തനിക്ക് നേരിട്ട് അറിവില്ലെന്നും സ്വപ്‌ന വ്യക്തമാക്കി. കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പ്രാദേശിക ഇടനിലക്കാരുമായി താൻ ഇടപെട്ടിട്ടില്ലെന്നും വിദേശത്തുള്ളവരുമായാണ് താൻ ബന്ധപ്പെട്ടിരുന്നതെന്നും അവർ പറഞ്ഞു. ട്വന്റിഫോർ ന്യൂസ് ചാനലിനോടാണ് സ്വപ്ന ഇക്കാര്യങ്ങൾ പറഞ്ഞത്.

ട്രാൻസ്ഫോർമറിനു നേരെയുള്ള ചാത്തനേറുകൾ തുടർക്കഥയാകുന്നു… അടൂരിൽ വൈദ്യുതി സെക്‌ഷനിലെ ഫ്യൂസുകൾ അജ്ഞാതർ വലിച്ചൂരി നിലത്തെറിഞ്ഞു, വൈദ്യുതിയില്ലെന്ന ഉപഭോക്താവിന്റെ പരാതിയിൽ നട്ടപ്പാതിരായ്ക്ക് നന്നാക്കാനിറങ്ങിയ ജീവനക്കാർ കണ്ടത് മണ്ണിൽ കിടക്കുന്ന ഫ്യൂസുകൾ, പരാതി നൽകി കെഎസ്ഇബി‌

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026