BREAKING NEWS

ഭര്‍ത്താവിനോട് വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോയി, എത്ര വിളിച്ചിട്ടും തിരിച്ചു വന്നില്ല, ദേഷ്യം സഹിക്കാനാകാതെ ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച് യുവാവ്, ഭാര്യാ പിതാവിനും മര്‍ദനം

· · 1 min read
Share: Copied!

ഹൈദരാബാദ്: വീട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ച ഭാര്യയുടെ മൂക്ക് കടിച്ചുപറിച്ച് ഭർത്താവ്. തെലങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിലെ കോട്ടപ്പള്ളി മണ്ഡലത്തിലാണ് സംഭവം. തിങ്കളാഴ്ച യുവതിയുടെ സ്വന്തം വീട്ടിൽവെച്ചായിരുന്നു ആക്രമണം. മമത എന്ന യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. മല്ലംപേട്ട് സ്വദേശിയും ഭർത്താവുമായ എനഗണ്ട്‍ല മണിചന്ദറാണ് മമതയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഒമ്പത് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. കുറച്ചുകാലമായി ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. പത്ത് ദിവസം മുമ്പുണ്ടായ തർക്കത്തെ തുടർന്ന് മമത ഭർത്താവിന്റെ വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തണമെന്ന് മണിചന്ദർ ആവശ്യപ്പെട്ടെങ്കിലും മമത തയാറായില്ല. ഇതിനെ തുടർന്നാണ് തിങ്കളാഴ്ച ഇയാൾ ഭാര്യയുടെ വീട്ടിലെത്തിയത്.

മമതയുടെ പിതാവ് നാരായണനുമായി മണിചന്ദർ വാക്ക് തർക്കത്തിലേർപ്പെട്ടു. തർക്കം രൂക്ഷമായതോടെ ഇയാൾ മരക്കമ്പുകൊണ്ട് നാരായണനെ ആക്രമിച്ചു. നാരായണന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. പിതാവിനെ ആക്രമിക്കുന്നത് തടയാൻ മമത ഇട​പെട്ടതോടെയാണ് മണിചന്ദർ യുവതിയെയും ആക്രമിച്ചത്. ഇതിനിടെ മണിചന്ദർ മമതയുടെ മൂക്ക് കടിച്ചെടുക്കുകയായിരുന്നു. മൂക്കിന്റെ ഒരു ഭാഗം വേർപെട്ടതായി പൊലീസ് അറിയിച്ചു. ഉടൻതന്നെ ബന്ധുക്കളും കുടുംബാംഗങ്ങളും ചേർന്ന് മമതയെ പ്രദേശത്തെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കൂടുതൽ ചികിത്സക്കായി വാറങ്കലിലെ എം.ജി.എം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കോട്ടപ്പള്ളി പൊലീസ് മണിചന്ദറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് സബ് ഇൻസ്പെക്ടർ രാജശേഖർ അറിയിച്ചു.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026