Main slider

ഇന്ത്യയുടെ ആദ്യ തദ്ദേശീയ യാത്രാവിമാനം ‘സാരസ് എംകെ 2’: നിർണായക വൈദ്യുതി വിതരണ സംവിധാനം എസ്‌എഫ്‌ഒ ടെക്‌നോളജീസ് കൈമാറി

· · 1 min read
Share: Copied!

കൊച്ചി : ഭാരതത്തിന്റെ വ്യോമയാന മേഖലയ്ക്ക് അഭിമാനമായി രാജ്യത്തെ ആദ്യത്തെ തദ്ദേശീയ യാത്രാ വിമാനമായ ‘സാരസ് എംകെ 2’ വിലെ നിർണായക ഘടകമായ പ്രൈമറി പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (PPDS) കളമശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പിന്റെ പ്രതിരോധ-വ്യോമയാന വിഭാഗമായ എസ്‌എഫ്‌ഒ ടെക്നോളജീസ് വികസിപ്പിച്ചു. ബെംഗളൂരു സി.എസ്.ഐ.ആർ-നാഷണൽ എയറോസ്‌പേസ് ലബോറട്ടറിയുമായി (NAL) ചേർന്ന് വികസിപ്പിച്ച സംവിധാനത്തിന്റെ ആദ്യ എയർവർത്തി യൂണിറ്റ് എസ്‌എഫ്‌ഒ അധികൃതർ എൻ.എ.എല്ലിന് കൈമാറി.

കളമശ്ശേരി ഹൈടെക് പാർക്കിൽ നടന്ന ചടങ്ങിൽ നെസ്റ്റ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ, എൻ.എ.എൽ ഡയറക്ടർ ഡോ. അഭയ് അനന്ത് പാഷിൽക്കർ, മുതിർന്ന ശാസ്ത്രജ്ഞർ എന്നിവർ പങ്കെടുത്തു.

വ്യോമയാന മേഖലയിലെ ഏറ്റവും ഉയർന്ന ഡിസൈൻ സെക്യൂരിറ്റി മാനദണ്ഡമായ ‘DAL-A’ (Design Assurance Level-A) ഉറപ്പുനൽകുന്നതാണ് ഈ പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം. വിമാനത്തിന്റെ രണ്ടു ടർബോ-പ്രോപ്പ് എൻജിനുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി, വിമാനത്തിലെ നിയന്ത്രണ സംവിധാനങ്ങളടക്കമുള്ള വിവിധ ഭാഗങ്ങളിലേക്ക് കൃത്യമായി വിതരണം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും ഈ സ്മാർട്ട് സിസ്റ്റം സഹായിക്കും.

“ദേശീയ പ്രാധാന്യമുള്ള ഈ പദ്ധതിയിൽ എൻ.എ.എല്ലിന്റെ പങ്കാളിയാകാൻ കഴിഞ്ഞതിൽ എസ്‌എഫ്‌ഒക്ക് വലിയ അഭിമാനമുണ്ട്. ‘ആത്മനിർഭർ ഭാരത്’, ‘മേയ്ക്ക് ഇൻ ഇന്ത്യ’ ദൗത്യങ്ങളുടെ ഭാഗമായി പ്രതിരോധ-വ്യോമയാന രംഗത്ത് അത്യാധുനിക ഉൽപ്പന്നങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്നതിൽ മറ്റൊരു വലിയ നാഴികക്കല്ലാണിത്. ഭാവിയിൽ കൂടുതൽ വെല്ലുവിളി നിറഞ്ഞ പദ്ധതികൾ ഏറ്റെടുക്കാൻ ഈ വിജയം ഞങ്ങൾക്ക് പ്രചോദനമാകും,” നെസ്റ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ. ജഹാംഗീർ പറഞ്ഞു.

“ജനറേറ്ററുകൾ, ബാറ്ററികൾ തുടങ്ങിയ ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് മുഴുവൻ വിമാനത്തിനും ആവശ്യമായ വൈദ്യുതി നൽകുന്ന സാരസ് എം.കെ 2-ന്റെ ഇലക്ട്രിക്കൽ സിസ്റ്റത്തിന്റെ ഹൃദയമാണ് പി.പി.ഡി.എസ് (PPDS). ‘വികസിത് ഭാരത്@2047’ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ആത്മനിർഭർ ഭാരതിന് പി.പി.ഡി.എസിന്റെ തദ്ദേശീയമായ വികസനം ഏറെ അത്യന്താപേക്ഷിതമാണ്. സാരസ് എം.കെ 2 പ്രോഗ്രാം എല്ലാ സിസ്റ്റങ്ങളുടെയും ക്രിട്ടിക്കൽ ഡിസൈൻ റിവ്യൂകൾ പൂർത്തിയാക്കി കഴിഞ്ഞു; ഇനി എയർക്രാഫ്റ്റ് ലെവൽ ക്രിട്ടിക്കൽ ഡിസൈൻ റിവ്യൂവിലേക്ക് കടക്കുകയാണ്,” ഡോ. അഭയ് അനന്ത് പാഷിൽക്കർ പറഞ്ഞു.

പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന് ആവശ്യമായ സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തത് നെസ്റ്റ് ഗ്രൂപ്പിന്റെ സോഫ്റ്റ്‌വെയർ വിഭാഗമായ ‘നെസ്റ്റ് ഡിജിറ്റൽ’ ആണ്. റീജിയണൽ കണക്റ്റിവിറ്റി പദ്ധതിയായ ‘ഉഡാൻ’ വഴി ചെറു നഗരങ്ങളെ ബന്ധിപ്പിക്കുന്നതിന് നിർമ്മിക്കുന്ന 19 സീറ്റുകളുള്ള സാരസ് വിമാനം ഇന്ത്യൻ വ്യോമസേനയുടെ ആവശ്യങ്ങൾക്കും ഉപയോഗിക്കും.

ഡി.ആർ.ഡി.ഒ വികസിപ്പിക്കുന്ന ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിനായും’ (AMCA) പവർ മാനേജ്‌മെന്റ് സിസ്റ്റങ്ങൾ വികസിപ്പിച്ചു വരുന്നത് എസ്‌എഫ്‌ഒ ടെക്‌നോളജീസ് ആണ്.

BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026