BREAKING NEWS

‘രമ്യ ഹരിദാസിന്റേത് ധിക്കാരപരമായ സമീപനം; പാളയം പ്രദീപിന്റെ ബിനാമിയാണ് എം.എൽ.എ; പ്രദീപിനെ കാലുകുത്താൻ അനുവദിക്കില്ല’: കടുത്ത പ്രതികരണവുമായി സജാദ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ സസ്പെൻഷൻ നേരിട്ട പ്രാദേശിക നേതാവ് സജാദ് രമ്യ ഹരിദാസ് എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. വിഷയം പരിഹരിക്കാൻ കെ.പി.സി.സി. നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കെ രമ്യയുടെ പുതിയ നീക്കം പ്രശ്നം വീണ്ടും വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും സജാദ് വ്യക്തമാക്കി. എം.എൽ.എ ഇപ്പോഴും ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘എന്തുകൊണ്ടാണ് പാളയം പ്രദീപിനെ മാറ്റിനിർത്താൻ എം.എൽ.എയ്ക്ക് കഴിയാത്തത്? അതിൽ ദുരൂഹതയുണ്ട്. പാളയം പ്രദീപിന്റെ ബിനാമിയാണ് എം.എൽ.എ’ എന്നായിരുന്നു സജാദിന്റെ ആരോപണം. ഇത്തരം തീരുമാനങ്ങൾക്കെതിരെ പ്രവർത്തകർ ശക്തമായി പ്രതികരിക്കുമെന്നും എം.എൽ.എക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള നീക്കം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പരസ്യ പോരിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും സജാദ് വ്യക്തമാക്കി. തനിക്കെതിരെയും പാർട്ടി നടപടി സ്വീകരിച്ചതിൽ വിഷമമുണ്ടെന്നും എന്നാൽ എം.എൽ.എയുടെ പുതിയ നീക്കം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ തന്റെ അഡീഷണൽ പി.എ ആക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ കത്ത് നൽകിയിരുന്നു. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാൻ കെ.പി.സി.സി. നേതൃത്വം ശ്രമിക്കുന്നതിനിടെ എം.എൽ.എയുടെ നീക്കം സംസ്ഥാന നേതൃത്വത്തെയും പ്രാദേശിക നേതൃത്വത്തെയും ഒരുപോലെ വെല്ലുവിളിക്കുന്നതാണെന്നാണ് സജാദ് വിഭാഗത്തിന്റെ ആരോപണം.

കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നെങ്കിലും എം.എൽ.എക്കെതിരെ നടപടി സ്വീകരിക്കാതെ പ്രശ്നം ഒതുക്കാനായിരുന്നു കെ.പി.സി.സി. നേതൃത്വത്തിന്റെ ശ്രമമെന്നാണ് സജാദ് പറയുന്നത്. എതിർചേരിയുടെ പ്രതിഷേധം തണുപ്പിക്കാൻ പാളയം പ്രദീപിനെ എം.എൽ.എയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തരുതെന്ന് നിർദേശം നൽകാനും ധാരണയുണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ ഈ ധാരണ മറികടന്നാണ് രമ്യ ഇപ്പോൾ പ്രദീപിനെ അഡീഷണൽ പി.എ ആക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയതെന്നാണ് സജാദിന്റെ ആരോപണം. അതേസമയം, നിയമസഭാ സെക്രട്ടറി സ്ഥലത്തില്ലാതിരുന്നതിനാൽ എം.എൽ.എയുടെ പി.എ നൽകിയ കത്ത് ഓഫീസ് തിരിച്ചുനൽകിയതായാണ് വിവരം.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026