BREAKING NEWS

അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന ഇളയ മകനരികെ ഭർതൃമാതാവിനെ നിർത്തി വീട്ടിലെത്തി… നഴ്സായ യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ!! ജീവനൊടുക്കിയതാകാം- പ്രാഥമിക നി​ഗമനം

· · 1 min read
Share: Copied!

തൃശൂർ: ചാലക്കുടി മേലൂരിൽ നഴ്സായ യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മിനുവിനെയാണ് (38) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അസുഖബാധിതനായ ഇളയ മകൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകന്റെ കൂടെ ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി മിനു ആശുപത്രിയിലെത്തിയിരുന്നു.

തുടർന്ന് ഭർതൃമാതാവിനെ ആശുപത്രിയിൽ നിർത്തിയശേഷം തിരികെ വീട്ടിലേക്ക് മടങ്ങിയെത്തിയതിനു പിന്നാലെയായിരുന്നു സംഭവം. യുവതി ജീവനൊടുക്കിയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിനുള്ളിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ചാലക്കുടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മിനുവിനെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിനു പിന്നിലെ യഥാർഥ കാരണത്തെ കുറിച്ച് വ്യക്തതയില്ല. ചാലക്കുടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എസ്ഐ എന്റെ പാന്റും അടിവസ്ത്രവും ഊരി വാങ്ങി, എന്റെ ലിംഗം ജനലിന്റെ പടിയിൽ എടുത്തു വെപ്പിച്ച് വീതിയില്ലാത്ത പലക കൊണ്ട് അടിച്ചു, മുഖത്ത് പ്ലാസ്റ്റിക് കവറിട്ട് കുനിച്ച് നിർത്തി ഇടിച്ചു, സ്വകാര്യ ഭാഗത്ത് പേന പോലെ എന്തോ കയറ്റി വച്ചു, ക്യാമറയില്ലാത്ത മുറിയിൽ കൊണ്ടുപോയി കോൺക്രീറ്റ് ഇന്റർലോക്ക് കട്ട ഉപയോഗിച്ച് മുതുകിൽ മർദിച്ചു… മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരത വെളിപ്പെടുത്തി സുജിത്ത്

BREAKING NEWS
കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍
03 Nov 2026
BREAKING NEWS
അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി, പാതി വഴിയില്‍ അനിയനെ ഇറക്കിവിട്ട് 14കാരിയെ ക്രൂരമായി പീഡിപ്പിച്ചു, പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, പ്രതിക്ക് 13 വര്‍ഷം തടവും 40000 പിഴയും
03 Nov 2026
BREAKING NEWS
എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്ക്രീം വിൽക്കാൻ പോകണം, ജനങ്ങൾ പറയുന്നതിന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല, രാമായണ സംഗീത വിവാദത്തിൽ എആർ റഹ്മാൻ
03 Nov 2026
BREAKING NEWS
എം ലിജു സ്വയം വിഡ്ഢിയാകുന്നു, അദ്ദേഹം എക്സൈസ് മന്ത്രി അല്ല അതൃപ്തി വകുപ്പ് മന്ത്രി, ഒരു തവണ അബദ്ധം പറ്റിയാൽ മനസ്സിലാക്കാം, എന്നാൽ ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല എന്നുള്ളതാണ് പതിവ് പല്ലവി, വിമര്‍ശനവുമായി എം ബി രാജേഷ്
03 Nov 2026