BREAKING NEWS

‘കേരളം, കേരളം… കേളി കൊട്ടുണരുന്ന കേരളം…‘ ‘കേരളം’ ബില്ലിന് പിന്തുണയുമായി ലോക്സഭയിൽ പാട്ടുപാടി സുരേഷ് ഗോപി; നിറഞ്ഞ കൈയ്യടി

· · 1 min read
Share: Copied!

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റാനുള്ള ഭേദഗതി ബില്ലിനെ രാജ്യസഭയിൽ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലോകമെമ്പാടുമുള്ള നാല് കോടിയോളം മലയാളികൾക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളപ്പിറവിക്ക് ശേഷം 50 വർഷത്തിലേറെ കഴിഞ്ഞാണ് സംസ്ഥാനത്തിന്റെ സംസ്കാരത്തോട് ചേർന്നുനിൽക്കുന്ന ഈ നാമകരണം നരേന്ദ്ര മോദി സർക്കാർ യാഥാർത്ഥ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ കൊണ്ടുവന്ന പ്രമേയത്തെ അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മറ്റ് കക്ഷികളും പിന്തുണച്ചിരുന്നു. കേരളത്തിലെ ജനങ്ങളുടെ ഈ ആവശ്യം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തന്നെ വേണ്ടിവന്നുവെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

വികസനകാര്യത്തിൽ നരേന്ദ്ര മോദി കേരളത്തേയും മലയാളികളേയും വാരിപ്പുണരുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനത്തിലും റെയിൽവേയിലും വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. വന്ദേഭാരത് ട്രെയിനുകൾ കേരളത്തിൽ വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. അമൃത് ഭാരത് പദ്ധതിയിലൂടെ റെയിൽവേ സ്റ്റേഷനുകളും വികസിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രേം നസീറിന്റെയും സത്യന്റെയും മധുവിന്റെയും എം.ടി. വാസുദേവൻ നായരുടെയും വയലാറിന്റെയുമൊക്കെ മണ്ണാണ് കേരളമെന്ന് സുരേഷ് ഗോപി ഓർമിപ്പിച്ചു. വള്ളത്തോളിന്റെ കവിതയും യേശുദാസ് പാടിയ ‘കേരളം കേരളം കേളികൊട്ടുണരുന്ന കേരളം’ എന്ന പ്രശസ്തമായ ഗാനവും ആലപിച്ചുകൊണ്ടാണ് സുരേഷ് ഗോപി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

‘സർപ്പദോഷം, പാമ്പുകടിയേറ്റ് മരിക്കും; സർപ്പകോപമകറ്റാൻ പ്രതിവിധിയുണ്ട്’; വീട്ടമ്മയെ ഭയപ്പെടുത്തി ആറരപ്പവൻ സ്വർണവും പണവും തട്ടിയെടുത്തു, രണ്ട് സ്ത്രീകൾ അറസ്റ്റിൽ

BREAKING NEWS
കണ്ണുകെട്ടി ഹെൽമറ്റ് ധരിപ്പിച്ച് ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ചു, പിന്നാലെ തീപ്പെട്ടിക്കൊള്ളി ഉരച്ച് ശരീരത്തിലേക്ക് എറിഞ്ഞു, അലറിക്കരഞ്ഞ് കൗമാരക്കാരൻ, പെട്രോൾ കുടിപ്പിക്കാനും ശ്രമം... സോഷ്യൽ മീഡിയ റീലിനായി ദേഹത്ത് തീ കൊളുത്തിയതെന്ന് പോലീസ്, 500 രൂപ കടം വാങ്ങിയതിന്റെ പേരിലുണ്ടായ തർക്കമെന്ന് കുടുംബം...
07 Nov 2026
BREAKING NEWS
കണ്ണൂരിൽ തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുപിന്നാലെ 17-കാരന്റെ മരണം; ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷനില്ല മെഡിക്കൽ രേഖകളിൽ തിരുത്തൽ, ഗുരുതര വീഴ്ചകൾ കണ്ടെത്തി മനുഷ്യാവകാശ കമ്മീഷൻ; തുടരന്വേഷണത്തിന് ഉത്തരവ്
07 Nov 2026
BREAKING NEWS
വിവാഹം കഴിക്കാൻ പ്രായമായ മകളുള്ളപ്പോൾ എന്തിന് ഈ അനാവശ്യ ബന്ധം.... നടി സുരേഖ വാണിയും യുവാവുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത്, ഫോൺ ഹാക്ക് ചെയ്തെന്ന് നടി
07 Nov 2026
BREAKING NEWS
"അവർ ചെറിയൊരു വ്യോമവിരുദ്ധ പ്രതിരോധ സംവിധാനം നിർമിച്ചിരുന്നു, ഞങ്ങൾ അത് ഏകദേശം 15 മിനിറ്റിനുള്ളിൽ തകർത്തു"- ട്രംപ്!! ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് 20 ദശലക്ഷം ഡോളർ വരെ പ്രതിഫലം, കൂടെ സുരക്ഷയും വാ​ഗ്ദാനം ചെയ്ത് യുഎഎസ് സെൻട്രൽ കമാൻഡ്
07 Nov 2026