LATEST UPDATES

‘മര്യാദയ്ക്ക് സംസാരിക്കണം; കുരുടൻ ആനയെ തൊട്ടതുപോലെ; ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിർത്തയാളാണ് ഇന്ന് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത്; ഇരട്ടത്താപ്പ് ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമസ്ത മുഖപത്രത്തിൽ രൂക്ഷ വിമർശനം

· · 1 min read
Share: Copied!

കോഴിക്കോട്: സമസ്ത മുഖപത്രമായ ‘സുപ്രഭാത’ത്തിന്റെ എഡിറ്റോറിയലിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനം. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനത്തോടുള്ള ശക്തമായ വിയോജിപ്പാണ് ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിൽ പ്രകടിപ്പിക്കുന്നത്.

മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമായാണ് കാന്തപുരത്തിനെതിരായ സതീശന്റെ പ്രസ്താവനകളെ കാണുന്നതെന്ന് എഡിറ്റോറിയൽ ആരോപിക്കുന്നു. കാന്തപുരത്തിനെതിരായ മുഖ്യമന്ത്രിയുടെ നിലപാട് ‘കുരുടൻ ആനയെ തൊട്ടതുപോലെ’ മാത്രമാണെന്നും മുഖപത്രം വിമർശിക്കുന്നു.

സതീശന്റെ മുൻകാല രാഷ്ട്രീയ നിലപാടുകളും എഡിറ്റോറിയലിൽ പരാമർശിക്കുന്നുണ്ട്. ശബരിമല യുവതിപ്രവേശനത്തെ ശക്തമായി എതിർത്ത രാഷ്ട്രീയ നേതാവാണ് സതീശനെന്ന് ചൂണ്ടിക്കാട്ടിയ മുഖപത്രം, ഇന്ന് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത് ഇരട്ടത്താപ്പാണെന്നും ആരോപിക്കുന്നു.

മുനമ്പം ഭൂമി വഖഫ് അല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതും പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ താത്പര്യം പ്രകടിപ്പിച്ചതുമെല്ലാം സതീശന്റെ രാഷ്ട്രീയ നിലപാടുകളുടെ ഭാഗമാണെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.

സതീശന്റെ വായനാശീലത്തെക്കുറിച്ചും എഡിറ്റോറിയലിൽ പരാമർശമുണ്ട്. വായനയുണ്ടെന്ന് അവകാശപ്പെടുന്ന സതീശൻ ഇതുവരെ നോവലുകളൊന്നും എഴുതിയിട്ടില്ലെന്നും, രാഷ്ട്രീയ എതിരാളിയായ രമേശ് ചെന്നിത്തല വായനയെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ലെങ്കിലും സാഹിത്യരചന നടത്തിയിട്ടുണ്ടെന്നും ലേഖനം പരോക്ഷമായി ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയ എതിരാളികളോടുള്ള സമീപനത്തിലും പ്രസ്താവനകളിലും മര്യാദ പാലിക്കണമെന്നും ഏകപക്ഷീയമായ നിലപാടുകൾ തിരുത്തണമെന്നും ആവശ്യപ്പെടുന്ന ശക്തമായ സന്ദേശമാണ് എഡിറ്റോറിയലിലൂടെ സമസ്ത മുഖപത്രം നൽകുന്നത്.

“എന്തുകൊണ്ട് യു.ഡി.എഫ് തരംഗത്തിലും ആലത്തൂർ തോറ്റു എന്നതിന് ഉത്തരം കിട്ടിയല്ലോ…” ?? രമ്യ ഹരിദാസിനെ പരിഹസിച്ച് റിജിൽ മാക്കുറ്റി

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026