BREAKING NEWS

മദ്യം കണ്ടെടുത്ത കാരാപ്പുഴ മൂങ്ങാനിയിൽ വീട് ആന്റോയുടെ പേരിലല്ല- പ്രതിഭാഗം!! ഒരു മുഴം മുൻപേയെറിഞ്ഞ് തെളിവുകൾ ഹാജരാക്കി പ്രോസിക്യൂഷൻ… ആന്റോ അ​ഗസ്റ്റിന് ജാമ്യമില്ല, 14 ദിവസത്തേക്ക് റിമാൻഡിൽ, ജാമ്യാപേക്ഷയിൽ വിധി നാളെ

· · 1 min read
Share: Copied!

സുൽത്താൻ ബത്തേരി: വീട്ടിൽനിന്ന് 67 ലിറ്ററിലധികം അനധികൃത മദ്യശേഖരം പിടിച്ച കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ കോടതി റിമാൻഡ് ചെയ്തു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ജാമ്യാപേക്ഷയിൽ നാളെ കോടതി വിധിപറയും.

അതേസമയം മദ്യം കണ്ടെടുത്ത വയനാട് കാരാപ്പുഴ റിസർവോയറിന് സമീപത്തെ മൂങ്ങാനിയിൽ വീട് ആന്റോ ആഗസ്റ്റിന്റെ പേരിലല്ല എന്നായിരുന്നു പ്രതിഭാഗ​ത്തിന്റെ വാദം. എന്നാൽ, ഇതു ഖണ്ഡിച്ചുകൊണ്ട് പ്രോസിക്യൂഷൻ തെളിവുകൾ ഹാജരാക്കിയതോടെ ആ വാദം വിലപ്പോയില്ല.

അർജന്റീന ടീം സന്ദർശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടിൽ റെയ്ഡ് നടത്തവെയാണ് ഇന്നലെ വയനാട്ടിലെ ആന്റോയുടെ വീട്ടിൽനിന്ന് 67 ലിറ്ററിലധികം മദ്യശേഖരം എക്‌സൈസ് പിടിച്ചെടുത്തത്. 43 ലിറ്റർ വിദേശ മദ്യം, 4.8 ലിറ്ററോളം വിദേശനിർമിത വിദേശ വൈൻ, അഞ്ചര ലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവയുൾപ്പെടെയാണ് പിടിച്ചെടുത്തത്.

ഇതോടെ ആന്റോ അഗസ്റ്റിനെതിരെ അബ്കാരി നിയമപ്രകാരം കേസെടുക്കുകയായിരുന്നു. വ്യാജമദ്യം സൂക്ഷിച്ചതിന് അടക്കം കേസുണ്ട്. അബ്കാരി നിയമം 55 ഐ, 55 എ, 58 എന്നീ വകുപ്പുകൾ അടക്കമാണ് ചുമത്തിയത്.

കാരാപ്പുഴ റിസർവോയറിന് സമീപത്തെ മൂങ്ങാനിയിൽ വീട്ടിലായിരുന്നു പരിശോധന നടത്തിയത്. കൊച്ചിയിലായിരുന്ന ആന്റോയെ പുലർച്ചയോടെ വയനാട്ടിലെത്തിച്ചു. ഇതിനിടെ എക്‌സൈസ് പ്രത്യേക അന്വേഷണ സംഘത്തെയും പോലീസിനൊപ്പം നിയോഗിച്ചിരുന്നു. തുടർന്ന് എക്‌സൈസ് ജോയിന്റ് കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എന്നിവരടങ്ങുന്ന സംഘം വൈകുന്നേരം നാലരവരെ ചോദ്യംചെയ്യുകയും ചെയ്തു. ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.

ഇത്രയധികം മദ്യശേഖരം എങ്ങനെ വീട്ടിലേക്കെത്തി?- ചോദ്യം… എനിക്കൊന്നുമറിയില്ല, മദ്യം കഴിക്കില്ല- ചോദ്യങ്ങൾക്കെല്ലാം ആന്റോയ്ക്ക് ഒരേ മറുപടി!! സ്വദേശിയും വിദേശിയും വ്യാജനുമടക്കം ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് പിടികൂടിയത് 67 ലിറ്റർ മ​ദ്യം

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026