BREAKING NEWS

ഇത്രയധികം മദ്യശേഖരം എങ്ങനെ വീട്ടിലേക്കെത്തി?- ചോദ്യം… എനിക്കൊന്നുമറിയില്ല, മദ്യം കഴിക്കില്ല- ചോദ്യങ്ങൾക്കെല്ലാം ആന്റോയ്ക്ക് ഒരേ മറുപടി!! സ്വദേശിയും വിദേശിയും വ്യാജനുമടക്കം ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് പിടികൂടിയത് 67 ലിറ്റർ മ​ദ്യം

· · 1 min read
Share: Copied!

സുൽത്താൻ ബത്തേരി: വീട്ടിൽനിന്ന് വ്യാജമദ്യമടക്കം അനധികൃത മദ്യശേഖരം പിടിച്ച കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ കോടതിയിൽ ഹാജരാക്കി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതയിലാണ് ഹാജരാക്കിയത്. മെസിയുടെ കേരളാ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടിൽ റെയ്ഡ് നടത്തവെയാണ് ബുധനാഴ്ച വയനാട്ടിലെ വീട്ടിൽനിന്ന് 67 ലിറ്ററിൽ അധികം മദ്യശേഖരം എക്‌സൈസ് പിടിച്ചെടുത്തത്.

അതിൽ 43 ലിറ്റർ വിദേശ മദ്യം, 4.8 ലിറ്ററോളം വിദേശനിർമിത വിദേശ വൈൻ, അഞ്ചര ലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവയുൾപ്പെടെ ഉൾപ്പെടുന്നു. ഇതോടെ ആന്റോ അഗസ്റ്റിനെതിരെ അബ്കാരി നിയമപ്രകാരം കേസെടുക്കുകയായിരുന്നു. വ്യാജമദ്യം സൂക്ഷിച്ചതിന് അടക്കം കേസുണ്ട്. അബ്കാരി നിയമം 55 ഐ, 55 എ എന്നീ വകുപ്പുകൾ അടക്കമാണ് ചുമത്തിയത്.

അതേസമയം കാരാപ്പുഴ റിസർവോയറിന് സമീപത്തെ മൂങ്ങാനിയിൽ വീട്ടിലായിരുന്നു പരിശോധന. തുടർന്ന് കൊച്ചിയിലായിരുന്ന ആന്റോയെ പുലർച്ചയോടെ വയനാട്ടിലെത്തിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് എക്‌സൈസ് പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു. എക്‌സൈസ് ജോയിന്റ് കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എന്നിവരടങ്ങുന്ന സംഘം വൈകുന്നേരം നാലരവരെ ആന്റോയെ ചോദ്യംചെയ്യുകയും ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ഇത്രയധികം മദ്യശേഖരം എങ്ങനെ വീട്ടിലേക്കെത്തി എന്ന കാര്യമാണ് അന്വേഷണസംഘം ചോദിച്ചത്. എന്നാൽ, തനിക്കറിയില്ലെന്നും താൻ മദ്യം കഴിക്കില്ലെന്നുമായിരുന്നു ചോദ്യങ്ങൾക്കെല്ലാം ആന്റോയുടെ മറുപടിയെന്നാണ് റിപ്പോർട്ട്.

മക്ക ആക്രമിക്കപ്പെട്ടാൽ വിശുദ്ധ നഗരത്തെ സംരക്ഷിക്കാൻ പ്രത്യേക കരാറിന്റെ ആവശ്യമില്ല!! മക്ക കരാർ ഞങ്ങൾക്ക് ബാധകമാണ്, ഞങ്ങളുടെ കടമ ഞങ്ങൾ നിറവേറ്റും… സൗദി അറേബ്യയുടെ പ്രതിരോധത്തിന് പൂർണ പിന്തുണ നൽകും, റിയാദിനൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കും- പാക്കിസ്ഥാൻ

BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026