BREAKING NEWS

“ഒരു കാര്യം ഞാൻ വ്യക്തമാക്കാം, പെൺകുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു, അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂ”…

· · 1 min read
Share: Copied!

കണ്ണൂർ: സ്ത്രീ പീഡകർ എത്ര ഉന്നതരായാലും അവർക്കെതിരെ നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനുള്ളൂവെന്ന മുന്നറിയിപ്പുമായി മുതിർന്ന പാർട്ടി നേതാവ് പി.കെ. ശ്രീമതി. ഇനിയും അത് ഓർക്കാത്തവരുണ്ടെങ്കിൽ ‘വിനാശകാലെ വിപരീതബുദ്ധി’ എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂവെന്നും പികെ ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു.

പദവിയിൽനിന്ന് പുറത്താക്കപ്പെട്ട സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങളുയരുന്ന സാഹചര്യത്തിലാണ് പി.കെ. ശ്രീമതിയുടെ പേര് പരാമർശിക്കാതെയുള്ള പോസ്റ്റ് എത്തിയത്.

പികെ ശ്രീമതിയുടെ പോസ്റ്റ് ഇങ്ങനെ-
ഒരു കാര്യം ഞാൻ വ്യക്തമാക്കാം .
പെൺകുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു. അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂ .

അതേസമയം സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് സുരേഷ് ബാബുവിനെ നീക്കം ചെയ്തത്. വ്യക്തിപരമായ കാരണങ്ങളാൽ ഒഴിയുകയാണെന്നാണ് സുരേഷ് ബാബുവും ജില്ല നേതൃത്വവും വിശദീകരിച്ചത്. എന്നാൽ, സുരേഷ് ബാബുവിനെ പാർട്ടി മാറ്റിയത് തന്നെയാണെന്ന് സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. പ്രത്യേകമായ ഒരു കാര്യം വന്നപ്പോൾ യോഗം ചേർന്ന് മാറ്റിയതാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം സുരേഷ് ബാബുവിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത്.

സുരേഷ് ബാബുവിനെതിരായ നടപടിയിൽ പാർട്ടിയിൽ ഭിന്നതകൾ നിലനിൽക്കെയാണ് പി.കെ.ശ്രീമതി ഇത്തരത്തിലുള്ള ഒരു തുറന്ന പ്രതികരണം നടത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കമന്റ് ബോക്‌സിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് ശ്രീമതിയുടെ പോസ്റ്റെത്തിയത്.

നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ… ഈ നാലുപേരും നിയമത്തിന് മുന്നിൽ വരും, എന്റെ വാക്കുകൾ ഓർത്തുവെക്കുക!! ഈ രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെയാണ് അവർ ആക്രമിച്ചത്, ഭരണഘടനയെയാണ് അവർ ആക്രമിച്ചത്,  ജനങ്ങളുടെ ശബ്ദത്തെയാണ് ആക്രമിച്ചത്… ഇതിന് വില നൽകേണ്ടിവരും”- രാഹുൽ ഗാന്ധി

BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026