കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് 2026 ഏപ്രിൽ–ജൂൺ പാദത്തിൽ ജൂൺ വരെയുള്ള മൂന്നു മാസക്കാലയളവിൽ (ക്യു1) 20,946 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ ഇത് 26,994 കോടി ആയിരുന്നതിനേക്കാൾ 8,924 കോടി രൂപ ഏഷ്യൻ പെയിന്റ്സിലുള്ള ഓഹരി വിറ്റുകിട്ടിയ ഒറ്റത്തവണ നേട്ടത്തിലുടെയായിരുന്നു. വരുമാനം 25 ശതമാനം ഉയർന്ന് 3.11 ലക്ഷം കോടി രൂപയായി.
ക്രൂഡ് മുതൽ കെമിക്കൽ വരെ ഉൾപ്പെട്ട ബിസിനസ്, റീട്ടെയിൽ, ഡിജിറ്റൽ സേവനം എന്നീ മേഖലയിൽ എല്ലാം മികച്ച പ്രകടനം കാഴ്ചവച്ചതാണ് കാരണം.
ജിയോ പ്ലാറ്റ്ഫോമ്സിന് 7,764 കോടി രൂപ
ജിയോ പ്ലാറ്റ്ഫോമ്സിന് 2026 ഏപ്രിൽ–ജൂൺ പാദത്തിൽ 7,764 കോടി രൂപയുടെ അറ്റാദായം. മുൻവർഷം ഇതേ കാലയളവിലേതിനേക്കാൾ 9.2 ശതമാനം വർധന.
വരുമാനം 11.8 ശതമാനം ഉയർന്ന് 39,173 കോടി രൂപയിലെത്തി. ജിയോയുടെ വരിക്കാരിൽ നിന്നുള്ള ശരാശരി വരുമാനം 215.60 രൂപയായി മെച്ചപ്പെട്ടു.
















































