BREAKING NEWS

കടലിൽ പോയ മകനെ കാണാതായെന്ന പരാതിയുമായെത്തിയ അമ്മയ്ക്കു മുൻപിൽ ഡിമാന്റ് പരാമർശം, ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി

· · 1 min read
Share: Copied!

കൊല്ലം: കടലിൽ പോയ മകനെ കാണാതായ സംഭവത്തിൽ ചർച്ചയ്ക്കിടെയുണ്ടായ പരാമർശത്തിൽ നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലം മാറ്റി ഉത്തരവ്. കടലിൽ കാണാതായ ഗൗതം കൃഷ്ണൻ്റെ അമ്മയുമായി നടത്തിയ ചർച്ചയിൽ ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായ ഡിമാൻ്റ് പരാമർശം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മന്ത്രിയുടെ നിർദേശത്തെ തു‌‌ടർന്നാണ് അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലം മാറ്റിയതെന്നാണ് വിവരം.

കൊല്ലത്തെ മറ്റൊരു ഓഫീസിലേക്കാണ് സ്ഥലം മാറ്റം. അതേസമയം ഗൗതം കൃഷ്ണയുടെ മൃതദേഹം ഇതുവരേയും ലഭിച്ചിട്ടില്ല. ഇന്നും തെരച്ചിൽ തുടരുകയാണ്. ഗൗതത്തെ കാണാതായിട്ട് ഇന്ന് ഒൻപതാം ദിവസമാണ്. ഇന്നലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇടവിട്ടുള്ള മഴയിൽ കടൽ പ്രക്ഷുബ്ധമാകുന്നതും അടിയൊഴുക്കും തെരച്ചിലിന് വെല്ലുവിളിയാണ്.

അതേസമയം ശക്തമായ തിരയിൽപ്പെട്ട് നീണ്ടകര അഴിമുഖത്ത് മീൻപിടിത്ത വള്ളം മറിഞ്ഞു അപകടമുണ്ടായത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. ​ഗൗതംകൃഷ്ണയോടൊപ്പം അപകടത്തിൽപ്പെട്ട പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണ (47), രാധാകൃഷ്ണന്റെ ഭാര്യാപിതാവ് നീണ്ടകര പുത്തൻതുറ പൂമുഖത്ത് രാജീവൻ (76) എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.

വ്യാഴാഴ്ച രാവിലെ ആറോടെ ഗൗതംകൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണഭഗവാൻ എന്ന വള്ളമാണ് മുങ്ങിയത്. വ്യാഴാഴ്ച രാവിലെ പുത്തൻതുറയിൽനിന്ന് 14 പേരുമായാണ് വള്ളം മീൻപിടിത്തത്തിനായി പുറപ്പെട്ടത്. നീണ്ടകര അഴിമുഖത്തെത്തിയപ്പോൾ ഉയർന്നുപൊങ്ങിയ വലിയ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.

തൊട്ടുമുന്നിൽപ്പോയ വള്ളങ്ങളിലുണ്ടായിരുന്നവർ ഉടൻതന്നെ തിരിച്ചെത്തി വള്ളത്തിലുണ്ടായിരുന്ന മറുനാടൻതൊഴിലാളികൾ ഉൾപ്പെടെ 11 പേരെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി. തുടർന്ന് ഇവരെ മറ്റ് വള്ളങ്ങളിൽകയറ്റി കരയ്ക്കെത്തിച്ചു. വള്ളത്തിലേക്കു കയറ്റുമ്പോൾത്തന്നെ രാജീവൻ മരിച്ചിരുന്നു.

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു, ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്, മരണ സംഖ്യ ഉയര്‍ന്നേക്കും

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026