BREAKING NEWS

വീട്ടിലേക്ക് വാഹനം കയറ്റാന്‍ വഴിയില്ല, വര്‍ഷങ്ങളോളം പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല, ഒടുവില്‍ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

· · 1 min read
Share: Copied!

മലപ്പുറം : യാത്രാദുരിതത്തിന് പരിഹാരം കാണാത്തതിൽ മനംനൊന്ത് പഞ്ചായത്ത് ഓഫീസിൽ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി. കൊണ്ടോട്ടി വാഴയൂർ പഞ്ചായത്ത് ഓഫീസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വാഴയൂർ സ്വദേശി ഗോപാലനും കുടുംബവുമാണ് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പെട്രോൾ കുപ്പിയുമായി ഓഫീസിനുള്ളിൽ എത്തിയത്. തങ്ങളുടെ വീട്ടിലേക്ക് വാഹനങ്ങൾക്കും നടന്നുപോകാനും യോഗ്യമായ രീതിയിൽ വഴി നിർമ്മിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷമായി പഞ്ചായത്ത് ഓഫീസിന്റെ പടി കയറിയിറങ്ങുകയാണ് ഈ കുടുംബം.

എന്നാൽ റോഡ് ഉൾപ്പെടുന്ന ഭൂമി ഔദ്യോഗികമായി ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന വിചിത്ര കാരണം പറഞ്ഞ് പഞ്ചായത്ത് അധികൃതർ തങ്ങളുടെ അപേക്ഷ നിരന്തരം അവഗണിക്കുകയാണെന്ന് ഗോപാലൻ പറഞ്ഞു. നിരന്തരമായ അവഗണനയിൽ മനംമടുത്താണ് ഇത്തരത്തിലുള്ള കടുത്ത നടപടിയിലേക്ക് തിരിഞ്ഞതെന്നും കുടുംബം വ്യക്തമാക്കി. സംഭവമറിഞ്ഞയുടൻ വാഴക്കാട് പോലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുടുംബവുമായി അടിയന്തര ചർച്ച നടത്തി.

റോഡ് പ്രശ്നത്തിൽ എത്രയും വേഗം നിയമപരമായ ഇടപെടലുകൾ നടത്തി പരിഹാരം കാണാമെന്ന് പോലീസ് ഉറപ്പുനൽകിയതിനെ തുടർന്നാണ് കുടുംബം പ്രതിഷേധത്തിൽ നിന്ന് പിന്മാറിയത്.

BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026
BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026