BREAKING NEWS

‘പൊതുപരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ചേർന്നു പോകരുത്’; വിദ്യാഭ്യാസരം​ഗത്തെ പോരായ്മകൾ പരിഹരിക്കാൻ ആറംഗ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചെന്ന് പ്രധാനമന്ത്രി

· · 1 min read
Share: Copied!

ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ആറംഗ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനിയുടെ അധ്യക്ഷതയിലുള്ള സമിതിയിൽ ഐഎസ്ആർഒ മുൻ ചെയർമാൻ എസ്. സോമനാഥും അംഗമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളെ അഭിസംബോധന ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്.

പരീക്ഷകളുടെ വിശ്വാസ്യത, സുതാര്യത, സാങ്കേതികവിദ്യയുടെ പ്രയോജനപ്പെടുത്തൽ എന്നിവ ഉറപ്പാക്കുന്നതിനുള്ള ശുപാർശകളാണ് സമിതി തയ്യാറാക്കുക. എൻടിഎയുടെ പരീക്ഷാ സംവിധാനം കൂടുതൽ വിശ്വസനീയമാക്കുന്നതിനുള്ള നിർദേശങ്ങളും സമിതി സമർപ്പിക്കും.

പരീക്ഷാ ക്രമക്കേടുകളിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വേഗത്തിലുള്ള വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയും സംഘടിത പരീക്ഷാ തട്ടിപ്പുകളും തടയാൻ കർശന വ്യവസ്ഥകളോടെ നിയമഭേദഗതികളും സർക്കാർ കൊണ്ടുവരുമെന്ന് അദ്ദേഹം അറിയിച്ചു.

ഭാവിതലമുറയുടെ താൽപര്യം മുൻനിർത്തി പരീക്ഷാ സംവിധാനത്തിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരാനിരിക്കുന്ന പരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026
BREAKING NEWS
എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണ്, ഏതെങ്കിലും ഉത്തരേന്ത്യക്കാരനല്ല, സവർക്കറെ അപമാനിച്ചപ്പോൾ മുഖ്യമന്ത്രി എവിടെയായിരുന്നു?? ജിന്ന കേരളത്തിൽ ആരുടെ റോൾ മോഡൽ എന്ന് വി ഡി സതീശന്‍ പറയണം- രാജീവ് ചന്ദ്രശേഖര്‍
25 Oct 2026
BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026