BREAKING NEWS

വിവാഹം കഴിഞ്ഞിട്ട് 2 മാസം; ഭർത്താവിനൊപ്പം കഴിഞ്ഞത് 13 ദിവസം; വർക്കലയിൽ 19കാരി ജീവനൊടുക്കിയ നിലയിൽ; ആർഡിഒയുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്മോർട്ടം

· · 1 min read
Share: Copied!

തിരുവനന്തപുരം: വർക്കലയിൽ 19കാരിയായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളായ നാസിയ (വാവ)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ നാസിയയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നില വഷളായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു.

രണ്ടുമാസം മുൻപാണ് നാസിയയുടെ വിവാഹം പരവൂർ തെക്കുംഭാഗം സ്വദേശി അൻസറുമായി നടന്നത്. വിവാഹം കഴിഞ്ഞ് 13 ദിവസത്തിന് ശേഷം ജോലിസംബന്ധമായി അൻസർ കുവൈത്തിലേക്ക് പോയിരുന്നു. ഭർത്താവിൽ നിന്ന് അകന്നുകഴിയേണ്ടിവന്നതിനെ തുടർന്ന് നാസിയ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് വീട്ടുകാർ അറിയിച്ചതായി പൊലീസ് പറയുന്നത്.

വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാൽ നിയമപ്രകാരം ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തും. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം തുടരുകയാണ്.

എന്തൊരു തള്ളാ ട്രംപ് അണ്ണായിത്! ‘നൊബേൽ സമാധാന പുരസ്‌കാരത്തിന് ഏറ്റവും അർഹൻ ഞാനാണ് ;എന്റെയൊരു ചെറിയ ശ്രമത്തിലൂടെ ‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിച്ചു; അല്ലായിരുന്നേൽ ആണവയുദ്ധമായേനെ; വ്യാപാര നികുതി ഭീഷണിയിൽ ഇന്ത്യ ഒതുങ്ങി‘: വീണ്ടും വീരവാദം

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026