BREAKING NEWS

“കേരളത്തിലെ ഏതെങ്കിലുമൊരു പഞ്ചായത്തിൽ ഇതുപോലൊരു വൃത്തികെട്ടവനെ നന്നാക്കിയെടുത്ത പാരമ്പര്യമുണ്ടോ എന്നു ഞാൻ ചോദിക്കയാണ്, ശുദ്ധ തെമ്മാടി, കണ്ണിച്ചോരയില്ലാത്ത തെണ്ടി, എന്തു തോന്നിവാസവും കാണിക്കാൻ മടിയില്ലാത്തൊരു അലവലാതി… പണിവരുന്നുണ്ട് അവറാച്ചാ”.. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി എം​വി​ഡി- Video

· · 1 min read
Share: Copied!

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് സ​മ​യ​ക്ര​മ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ശക്തമായ മു​ന്ന​റി​യി​പ്പു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ദു​ർ​ഗ എ​ന്ന പേ​രി​ലു​ള്ള സ്വ​കാ​ര്യ ബ​സ് രാ​ഖി എ​ന്ന ബ​സി​ൽ മ​നഃ​പൂ​ർ​വം ഇ​ടി​പ്പി​ക്കു​ന്ന​തി​ൻറെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചാ​ണ് എം​വി​ഡി​യു​ടെ മു​ന്ന​റി​യി​പ്പ്.

“കേരളത്തിലെ ഏതെങ്കിലുമൊരു പഞ്ചായത്തിൽ ഇതുപോലൊരു വൃത്തികെട്ടവനെ നന്നാക്കിയെടുത്ത പാരമ്പര്യമുണ്ടോ എന്നു ഞാൻ ചോദിക്കയാണ്, ശുദ്ധ തെമ്മാടി, കണ്ണിച്ചോരയില്ലാത്ത തെണ്ടി, എന്തു തോന്നിവാസവും കാണിക്കാൻ മടിയില്ലാത്തൊരു അലവലാതി, അവനിന്നുമുതൽ പുതിയൊരു മനുഷ്യനാവുകയാണ്… ര​ണ്ട​റ്റം കൂ​ട്ടി​മു​ട്ടി​ക്ക​ണ്ടേ, പ​ണി വ​രു​ന്നു​ണ്ട് അ​വ​റാ​ച്ചാ”… എ​ന്നിങ്ങനെ സി​നി​മ ഡ​യ​ലോ​ഗ് ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ക​ടു​ത്ത കു​റി​പ്പോ​ടെ​യാ​ണ് 45 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ എം​വി​ഡി പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. അതുപോലെ യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന ഇ​ത്ത​രം ഗു​ണ്ടാ​യി​സം റോ​ഡി​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ക​ർ​ശ​ന മു​ന്ന​റി​യി​പ്പും അ​ധി​കൃ​ത​ർ ന​ൽ​കി.

അതേസമയം വെ​ള്ളി​യാ​ഴ്‌​ച വൈ​കു​ന്നേ​രം നാ​ലി​ന് പ​ന്ത​ളം മെ​ഡി​ക്ക​ൽ മി​ഷ​ൻ ക​വ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ൽ വെ​ച്ച് രാ​ഖി എ​ന്ന ബ​സി​ൽ ദു​ർ​ഗ എ​ന്ന ബ​സ് മ​നഃ​പൂ​ർ​വം മു​ട്ടി​ക്കു​ന്ന​തും തു​ട​ർ​ന്ന് മു​ന്നോ​ട്ട് എ​ടു​ത്ത ശേ​ഷം പെ​ട്ടെ​ന്ന് റി​വേ​ഴ്സ് വ​ന്ന് ശ​ക്ത​മാ​യി ഇ​ടി​ക്കു​ന്ന​തും വീ​ഡി​യോ​ സഹിതം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സ​മ​യ​ക്ര​മം തെ​റ്റി​ച്ച് ഓ​ടി​ച്ച​തി​ൻറെ പേ​രി​ൽ ദു​ർ​ഗ ബ​സി​നെ​തി​രേ രാ​ഖി ബ​സി​ൻറെ ഉ​ട​മ നൂ​റ​നാ​ട് പോ​ലീ​സി​ൽ നേ​ര​ത്തേ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൻറെ വൈ​ര​ത്തി​ലാ​ണ് രാ​ഖി ബ​സി​ലേ​ക്ക് ദു​ർ​ഗാ ബ​സ് കൊ​ണ്ടി​ടി​പ്പി​ച്ച​തെ​ന്നാ​ണ് പ​രാ​തി. ബ​സ് ഇ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ദു​ർ​ഗ ബ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സും ബ​സു​ക​ളു​ടെ പെ​ർ​മി​റ്റും റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​ട​ക്കു​ക​യാ​ണെന്നാണ് അറിയുന്നത്.

BREAKING NEWS
വാഴ നനഞ്ഞപ്പോൾ ആ കൂടെ ചീരയും നനച്ച് ഇതസംസ്ഥാന തൊഴിലാളികൾ!!, ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടന്നുപോകുമ്പോൾ ജീവനക്കാർ നൽകിയത് സ്വകാര്യ അക്കൗണ്ടുകളുടെ ക്യുആർ കോഡ് സ്കാനർ, പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഏഴ് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ്, കേസെടുത്തിരിക്കുന്നത് ഉത്തർപ്രദേശ് സ്വദേശികൾക്കെതിരെ, കണ്ടെത്തി...
16 Oct 2026
BREAKING NEWS
മറ്റാര്‍ക്കുമില്ലാത്ത ഒരു പ്രിവിലേജും പിണറായിക്കും കുടുംബത്തിനും വച്ചുനീട്ടരുത്, നമ്മളെന്തിന് മാസപ്പടിക്കാര്‍ക്ക് ദാനം നല്‍കണം?? തോറ്റവരുടെ നാറ്റമെന്തിന് കോണ്‍ഗ്രസിന്റെ ഖദറില്‍ വാരിത്തേക്കണം?? മുന്‍ സര്‍ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്‍ക്കണം, സര്‍ക്കാരിനെ വിമര്‍ശിച്ച് ജിന്റ...
16 Oct 2026
BREAKING NEWS
സ്വർണ്ണം താഴേയ്ക്കോ? ഒരാഴ്ചയ്ക്കിടെ പവന് ₹2,400 വരെ വിലയിടിവ്; ഫെഡിന്റെ നയസൂചനകളും ഡോളർ–രൂപ വിനിമയവുംസ്വർണവിലയിൽ സമ്മർദം സൃഷ്ടിക്കുന്നു; തുടർനീക്കങ്ങൾ ഫെഡിന്റെ തീരുമാനങ്ങളെ ആശ്രയിക്കും
16 Oct 2026
BREAKING NEWS
ബോസ് വിദേശി? സിനഗോഗ് ആക്രമണ കേസ് പ്രതി മൂവാറ്റുപുഴയിൽ ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമായി, ദൃശ്യങ്ങൾ കാണാമറയത്തുള്ള ബോസിന് അയച്ചുനൽകി, ആക്രമണത്തിനു പ്രതിഫലം ലഭിച്ചിരുന്നത് ക്രിപ്റ്റോ കറൻസി വഴി, ആയുധങ്ങൾ ഇന്റർനെറ്റിൽ തെരഞ്ഞു, തീവ്രവാദ ബന്ധമെന്ന സംശയത്തിൽ എബിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും
16 Oct 2026