BREAKING NEWS

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; നിർമാണച്ചെലവ് കേരളം വഹിക്കും, എവിടെ നിർമ്മിക്കണമെന്ന് തമിഴ്നാട് തീരുമാനിച്ചു കൊള്ളൂ; വെള്ളം മുഴുവനും തരാം‘- കേരളത്തിന്റെ ആവശ്യം ശക്തമായി അവതരിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

· · 1 min read
Share: Copied!

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ശക്തമായി ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചെന്നൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് മുല്ലപ്പെരിയാർ വിഷയം കേരളം ഉന്നയിച്ചത്. സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ പങ്കെടുത്തു.

പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചെലവും കേരളം വഹിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. ഡാം എവിടെ നിർമിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പൂർണ അധികാരം തമിഴ്നാടിന് നൽകാമെന്നും കേരളം നിർദേശിച്ചു.

പുതിയ ഡാം യാഥാർഥ്യമായാൽ അതിൽനിന്നുള്ള വെള്ളം പൂർണമായും തമിഴ്നാടിന് തന്നെ നൽകാമെന്നും കേരളം ഉറപ്പുനൽകി. ‘തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’ എന്ന നിലപാടാണ് കേരളം യോഗത്തിൽ മുന്നോട്ടുവച്ചത്.

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനൊപ്പം തമിഴ്നാടിന്റെ ജലാവശ്യങ്ങളും ഉറപ്പാക്കുകയാണ് പുതിയ ഡാം എന്ന നിർദേശത്തിലൂടെ കേരളം ലക്ഷ്യമിടുന്നത്. നിർമാണച്ചെലവ് ഏറ്റെടുക്കാമെന്ന വാഗ്ദാനവും ജലവിതരണത്തിൽ തമിഴ്നാടിന് ഉറപ്പ് നൽകാമെന്ന നിലപാടും കേരളത്തിന്റെ നിർദേശത്തിൽ പ്രധാനമാണ്.

അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ നിലവിലെ നിലപാടിൽ മാറ്റമില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നാണ് തമിഴ്നാടിന്റെ പ്രധാന ആവശ്യം.

ജലനിരപ്പ് 152 അടിയായി ഉയർത്തിയാൽ മാത്രമേ തമിഴ്നാട്ടിലെ കാർഷിക ആവശ്യങ്ങൾക്ക് ആവശ്യമായ വെള്ളം ലഭ്യമാകൂവെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ് യോഗത്തിൽ വ്യക്തമാക്കിയത്.

ഇതോടെ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും വ്യത്യസ്ത നിലപാടുകൾ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിലും വീണ്ടും വ്യക്തമായി. കേരളം സുരക്ഷയ്ക്ക് മുൻതൂക്കം നൽകുമ്പോൾ നിലവിലെ ഡാമിന്റെ പരമാവധി ജലസംഭരണശേഷി വർധിപ്പിക്കണമെന്ന ആവശ്യമാണ് തമിഴ്നാട് മുന്നോട്ടുവയ്ക്കുന്നത്.

‘പിതാവിന്റെ വിയോഗത്തിന് ശേഷം അമ്മയുടെ ജീവിതം എത്രത്തോളം കഠിനമായിരുന്നുവെന്നും എന്തൊക്കെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും എനിക്കും സഹോദരി പ്രിയങ്കയ്ക്കും മാത്രമേ യഥാർത്ഥത്തിൽ അറിയൂ‘- ഹൃദയസ്പർശിയായ കുറിപ്പുമായി രാഹുൽ ഗാന്ധി

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026