BREAKING NEWS

മുൻ പരമോന്നത നേതാവിന്റെ സംസ്ക്കാര ചടങ്ങുകൾക്കൊപ്പം ഇറാൻ ഒരു ദുരന്തം മുൻകൂട്ടി കാണുന്നു; ആയിരക്കണക്കിന് പുതിയ കല്ലറകൾ ഒരുക്കിയെന്ന് റിപ്പോർട്ട്; 1500 മുതൽ 3000 വരെ ആളുകൾ മരണപ്പെട്ടേക്കാം

· · 1 min read
Share: Copied!

ടെഹ്റാൻ: ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിലാപയാത്ര ചടങ്ങുകളിൽ 1500 മുതൽ 3000 വരെ ആളുകൾ മരണപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്. ജർമ്മൻ മാധ്യമമായ ‘ഡി വെൽറ്റ്’ ആണ് ഇറാന്‍റെ ഔദ്യോഗിക രഹസ്യരേഖകളെയും ടെഹ്റാനിലെ നഗരസഭാ വൃത്തങ്ങളെയും ഉദ്ധരിച്ച് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. വൻ ജനക്കൂട്ടം ഉണ്ടാക്കുന്ന അപകടങ്ങൾ നേരിടാൻ രാജ്യം അടിയന്തര മുൻകരുതലുകൾ എടുക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇറാനിയൻ റെഡ് ക്രസന്‍റും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്‍റ് മുഹമ്മദ് റെസ ആരിഫിന് അയച്ച രഹസ്യ കത്തിലാണ് ഈ ആശങ്ക പങ്കുവെച്ചിരിക്കുന്നത്.

അപകടമുണ്ടായാൽ മൃതദേഹങ്ങൾ കൈകാര്യം ചെയ്യാനും കാണാതാകുന്നവരെ കണ്ടെത്താനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ടെഹ്റാനിലെ ബെഹെഷ്ത്-ഇ സഹ്ര ഖബർസ്ഥാനിൽ ഇതിനോടകം തന്നെ ആയിരക്കണക്കിന് പുതിയ കല്ലറകൾ ഒരുക്കിയതായും ജീവനക്കാരനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. ‘പുതിയ കല്ലറകൾ ഒരുക്കിയത് സത്യമാണ്. കടുത്ത ചൂടും വൻ ജനക്കൂട്ടവും കാരണം എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല. 3000 മരണങ്ങൾ വരെ ഉണ്ടായേക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ മുന്നൊരുക്കങ്ങൾ നടത്തുന്നത്,’- പേര് വെളിപ്പെടുത്താത്ത ഒരു നഗരസഭാ ജീവനക്കാരി ജർമ്മൻ മാധ്യമത്തോട് പറഞ്ഞതായി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

ടെഹ്റാനിലെ ചടങ്ങുകൾക്ക് മാത്രം ഏകദേശം 135 കോടിയിലധികം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഖൊം, മഷ്ഹദ് നഗരങ്ങൾക്ക് 5 ദശലക്ഷം യൂറോ വീതവും മാറ്റിവെച്ചിരിക്കുന്നു. ഇറാഖിലെ നജാഫ്, കർബല ചടങ്ങുകൾ കൂടി ചേരുമ്പോൾ ആധുനിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സംസ്കാര ചടങ്ങായി ഇത് മാറും.

ചടങ്ങുകളിൽ 2 കോടിയോളം ആളുകൾ പങ്കെടുക്കുമെന്നാണ് ഇറാന്‍റെ അവകാശവാദം. ജനങ്ങൾക്ക് താമസിക്കാൻ സ്കൂളുകളും പള്ളികളും താൽക്കാലിക അടുക്കളകളും ഒരുക്കിയിട്ടുണ്ട്. 11000 ബസുകളാണ് ഗതാഗതത്തിനായി മാത്രം വിന്യസിച്ചിരിക്കുന്നത്. ഇറാനിൽ മുൻപും പ്രമുഖ നേതാക്കളുടെ ശവസംസ്കാര ചടങ്ങുകൾക്കിടെ വൻ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. 2020ൽ ഖാസിം സുലൈമാനിയുടെ വിലാപയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 56 പേർ മരിച്ചിരുന്നു. 1989ൽ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ സംസ്കാര ചടങ്ങിലും എട്ടോളം പേർ മരിച്ചു. 1989 മുതൽ ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയി ഫെബ്രുവരി 28ന് നടന്ന യുഎസ്, ഇസ്രയേൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ജൂലൈ 9ന് മഷ്ഹദ് നഗരത്തിലാണ് ഖമനെയിയുടെ മൃതദേഹം ഖബറടക്കുക.

‘വിഴിഞ്ഞം കൈക്കലാക്കുകയാണ് എംഎസ്‌സി കമ്പനിയുടെ ലക്ഷ്യം; അതിനുള്ള തുടക്കമാണ് കരാർ; സതീശനും അതിന്റെ ​ഗുണം കിട്ടും; അതൊരു വൻ ഡീൽ‘- എം.വി. ഗോവിന്ദൻ

BREAKING NEWS
രണ്ടു വർഷം മുൻപ് മറ്റൊരു പോലീസുകാരനെതിരെ ബലാത്സം​ഗ പരാതി നൽകി, ഇപ്പോൾ എസ്ഐയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബ്ലാക്ക്‌മെയിലിങ്ങും സമ്മർദവും!! 28കാരനായ എസ്‌ഐ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
15 Nov 2026
BREAKING NEWS
ഭർത്താവുമായി അകന്നുകഴിയുന്ന 21 കാരിയെ ഐഎസ്ഐ കുരുക്കിയത് പ്രണയക്കെണിയിലൂടെ... പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന് രണ്ട് ഹാൻഡ്‌ലർമാരുമായി മഹക്‌ദീപ് കൗറിന് ബന്ധം, രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ!! അനൂപ്ഗഡ്–സൂറത്ത്ഗഡ് പാസഞ്ചർ ഇതേ പാളത്തിലൂടെ കടന്നുപോയത് സ്ഫോടനത്തിന...
15 Nov 2026
BREAKING NEWS
വീരമണിയുടെ ഗോപാലപുരത്തെ വീട്ടിനുള്ളിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടുന്നത് താൻ കണ്ടിരുന്നു... അതിജീവിതയുടെ മൊഴി!! വീട്ടുവളപ്പിൽ മൃതദേഹത്തിനായി പരിശോധന 10 അടി താഴ്ചയിൽ കുഴിച്ചിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല
15 Nov 2026
BREAKING NEWS
സംസാരിക്കാനെന്ന വ്യാജേന ട്രയൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി, പിന്നാലെ 18കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്, മൃതദേഹം കണ്ടത് തുണിക്കടയിലെ ജീവനക്കാര്‍
15 Nov 2026