BREAKING NEWS

നാല് വയസുകാരിയായ കൊച്ചുമകളെ ലൈം​ഗിക ഉപദ്രവത്തിനിരയാക്കിയാളെ അരിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി; ബഹളം കേട്ടുവന്ന നാട്ടകാരും ഒപ്പം കൂടി; പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത് വലിച്ചിഴച്ച്

· · 1 min read
Share: Copied!

കരൂർ: നാല് വയസുകാരിയായ കൊച്ചുമകളെ ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച് യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു. കെട്ടിട നിർമാണത്തൊഴിലാളിയായ മാണിക്യനെയാണ് മുത്തശ്ശി അരിവാൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചതെന്നാണ് റിപ്പോർട്ട്.

പെൺകുട്ടിയിൽനിന്ന് സംഭവത്തെക്കുറിച്ച് അറിഞ്ഞതിനെ തുടർന്ന് മുത്തശ്ശി യുവാവിനെ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. തുടർന്ന് യുവാവിനെ കണ്ടെത്തിയ മുത്തശ്ശി ആക്രമിക്കുകയും പരിക്കേറ്റ ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് എത്തിക്കുകയും ചെയ്തെന്നാണ് വിവരം.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും യുവാവിനെ മർദിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ യുവാവിന്റെ ശരീരത്തിൽ പത്തോളം മുറിവുകളുണ്ടെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. അതേസമയം, സംഭവത്തിൽ ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയുടെ മൊഴിയടക്കം പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളെന്നാണ് സൂചന.

BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026
BREAKING NEWS
'ഡ്രോപ്പ്' ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
14 Nov 2026
BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026