BREAKING NEWS

ഫുട്ബോൾ മൈതാനത്തേയ്ക്ക് അതിക്രമിച്ചു കയറി ഐഎസ് ഭീകരുടെ ആക്രമണം; നൈജീരിയയിൽ 29 പേർ കൊല്ലപ്പെട്ടു; അക്രമികൾ നിരവധി വീടുകളും കത്തിച്ച് ചാമ്പലാക്കി

· · 1 min read
Share: Copied!

അബുജ: വടക്കുകിഴക്കൻ നൈജീരിയയിലെ ​ഗ്രാമത്തിൽ ഭീകര സംഘടനയായ ഐഎസിന്റെ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് അനുസരിച്ച്, അഡമാവ സംസ്ഥാനത്തെ ഗോംബി പ്രദേശത്തെ ഗയാകു ഗ്രാമത്തിലാണ് ഞായറാഴ്ച വൈകിട്ട് ആക്രമണം നടന്നത്. അഡമാവ സംസ്ഥാന ഗവർണർ അഹ്മദു ഉമറു ഫിന്റിരി തിങ്കളാഴ്ച ഗ്രാമം സന്ദർശിച്ചു. ആളുകൾ ഒത്തുകൂടിയ ഫുട്ബോൾ മൈതാനത്ത് തീവ്രവാദികൾ അതിക്രമിച്ചു കയറി വെടിയുതിർത്തതായി പ്രദേശവാസികൾ പറഞ്ഞു. പ്രദേശം വിട്ടുപോകുന്നതിന് മുമ്പ് അക്രമികൾ നിരവധി വീടുകൾക്ക് തീയിട്ടു.

ഏപ്രിൽ 21 ന് ബോർണോ സംസ്ഥാനത്തെ സാംബിസ വനത്തിന്റെ പ്രാന്തപ്രദേശത്തുള്ള പുബാഗു ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ 11 പേരെ കൊലപ്പെടുത്തി ഒരാഴ്ച കഴിഞ്ഞാണ് ഈ ആക്രമണം ഉണ്ടായത്.

ഏറ്റവും സജീവമായ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളിൽ ബൊക്കോ ഹറാമും അതിന്റെ വേർപിരിഞ്ഞ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയും (ISWAP) രാജ്യത്ത് വ്യാപകമായി ആക്രമണങ്ങൾ നടത്തുന്നു. ഐ.എസ് ബന്ധമുള്ള ലകുരാവ, മോചനദ്രവ്യം നേടുന്നതിനും അനധികൃത ഖനനത്തിനുമായി കൊള്ളയും തട്ടിക്കൊണ്ടുപോകലും തുടരുന്നു.

ഭീകരവാദ സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ രാജ്യ തലസ്ഥാനമായ അബുജയിലെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഏകോപിത ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് പൊലീസിന്റെ നി​ഗമനം. ജയിൽ, ഒരു സൈനിക തടങ്കൽ കേന്ദ്രം, നാംഡി അസിക്കിവെ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ഭീകരരുടെ ലക്ഷ്യം.

നൈജീരിയൻ സർക്കാർ രാജ്യത്തെ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ സൈനിക നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.അതിനു പിന്നാലെയാണ് ഈ ആക്രമണം.

സമ്മർദം കുറയ്ക്കാനാകാതെ രാജസ്ഥാൻ ക്യാപ്റ്റൻ? വിക്കറ്റ് പോയ പിന്നാലെ ഡ്രസിങ് റൂമിനുള്ളിൽ വേപ് വലിച്ച് റിയാൻ പരാഗ്!! 2019 ൽ ഇന്ത്യയിൽ നിരോധിച്ച ഇ- സി​ഗരറ്റ് വലിച്ച രാജസ്ഥാൻ ക്യാപ്റ്റൻ വിവാദത്തിൽ, നടപടി വേണമെന്ന ആവശ്യം ഉയരുന്നു

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026