BREAKING NEWS

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇന്ത്യൻ കോൺസുലേറ്റ്

· · 1 min read
Share: Copied!

ദുബായ്: ഹോർമുസ് കടലിടുക്കിൽ ഉണ്ടായ ആക്രമണത്തിനിടെ ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. സംഭവത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ കോൺസുലേറ്റ്, മരിച്ചയാളുടെ കുടുംബത്തിന് എല്ലാ പിന്തുണയും നല്കുമെന്നും കോൺസുലേറ്റ് അറിയിച്ചു. കപ്പൽ ഉടമകളുമായും ബന്ധപ്പെട്ട ഏജൻസികളുമായും കോൺസുലേറ്റ് ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും എക്‌സിലൂടെ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.

“കടലിലുണ്ടായ സംഭവത്തിൽ ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ മരിച്ചതിൽ അനുശോചനം അറിയിക്കുന്നു. കപ്പൽ ഉടമയുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നു. ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും കോൺസുലേറ്റ് മുൻഗണനയോടെ നൽകും. ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു,” എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഒമാൻ തീരത്തോട് ചേർന്ന കടൽമേഖലയിലുണ്ടായ ആക്രമണത്തിലാണ് സംഭവം നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാർഷൽ ദ്വീപുകളുടെ പതാകയുള്ള ‘MKD VYOM’ എന്ന എണ്ണക്കപ്പലിന്റെ എൻജിൻ റൂമിലുണ്ടായ ശക്തമായ സ്ഫോടനത്തിലും തീപിടിത്തത്തിലും ഇന്ത്യൻ പൗരനായ ജീവനക്കാരൻ മരിച്ചതായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ വ്യക്തമാക്കുന്നു. കപ്പലിൽ ഏകദേശം 59,000 മെട്രിക് ടൺ ചരക്കുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഇറാൻ–അമേരിക്ക സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്ക് അതീവ സംഘർഷഭരിത മേഖലയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി വ്യാപാരക്കപ്പലുകൾക്ക് നേരെ ആക്രമണങ്ങളും പിടിച്ചെടുപ്പുകളും നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ നാവികരും ഉൾപ്പെട്ട കപ്പലുകൾക്ക് നേരെയും വെടിവെയ്പ്പും ആക്രമണശ്രമങ്ങളും ഉണ്ടായതായി ഇന്ത്യയുടെ ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

BREAKING NEWS
അവനെ ചോറൂട്ടിക്കൊണ്ട് മുറ്റത്തുകൂടി അമ്മയും അമ്മമ്മയും പിറകെയുണ്ടായിരുന്നു, ഒന്നു കണ്ണുതെറ്റിയപ്പോൾ കുഞ്ഞു വീണത് വീട്ടുമുറ്റത്തെ പൊക്കംകുറഞ്ഞ ആൾമറയുള്ള കിണറ്റിൽ, കുഞ്ഞിനെ പറമ്പിലൊക്കെ തിരിഞ്ഞെങ്കിലും കണ്ടെത്താനായില്ല, ഒടുവിൽ കിണറ്റിൽ കുഞ്ഞിന്റെ ചെരുപ്പുകണ്ട് എടുത്തുചാടി അമ്മമ്മ കൊച്ചുമകനെ വാരിയെട...
31 Oct 2026
BREAKING NEWS
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെ ബൈക്കിൽ പിന്തുടർന്ന് വെട്ടിവീഴ്ത്തി ഭർത്താവ്; തലയ്ക്കും കൈകൾക്കും ഗുരുതര പരിക്കേറ്റ് റോഡിൽ വീണ ശേഷവും ആക്രമണം തുടർന്നു; നാട്ടുകാർ ഓടിക്കൂടിയതോടെ ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ
31 Oct 2026
BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026