BREAKING NEWS

മോദിയുടെ സന്ദർശനം ഫലം കണ്ടു; ഇന്ത്യയുടെ പെട്രോളിയം കരുതൽ ശേഖരത്തിൽ 30 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ യുഎഇ നല്കും; നിക്ഷേപം, പ്രതിരോധം തുടങ്ങിയ രം​ഗങ്ങളിലും പുതു കരാറുകൾ

· · 1 min read
Share: Copied!

അബുദാബി/ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ. സന്ദർശനം ഇന്ത്യ–യു.എ.ഇ. ബന്ധത്തിൽ പുതിയ കരാറുകൾക്ക് വഴിയൊരുക്കി. പ്രതിരോധം, ഊർജം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണകളാണ് ഇരുരാജ്യങ്ങളും കൈവരിച്ചത്. പ്രത്യേകിച്ച് ഊർജമേഖലയിലെ പുതിയ നീക്കങ്ങൾ ഇന്ത്യയുടെ സുരക്ഷാ താൽപര്യങ്ങൾക്ക് നിർണായകമാണെന്നാണ് വിലയിരുത്തൽ.

ധാരണപ്രകാരം ഇന്ത്യയുടെ തന്ത്രപ്രധാന പെട്രോളിയം കരുതൽ ശേഖരത്തിൽ യു.എ.ഇ. മുപ്പത് ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ സംഭരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടന്ന ചർച്ചകളിലാണ് ഇതുസംബന്ധിച്ച തീരുമാനം രൂപപ്പെട്ടത്.

ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്‌സ് ലിമിറ്റഡും അബുദാബി നാഷണൽ ഓയിൽ കമ്പനിയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണ കരാറിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ആഗോളതലത്തിൽ അസംസ്കൃത എണ്ണ ലഭ്യതയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ നീക്കം ഇന്ത്യയുടെ ഊർജസുരക്ഷയ്ക്ക് ശക്തിപകരുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിൽ തന്ത്രപ്രധാന എൽ.പി.ജി. കരുതൽ ശേഖരം സ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കാനും ധാരണയായി. കൂടാതെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും അബുദാബി നാഷണൽ ഓയിൽ കമ്പനിയും തമ്മിൽ ദീർഘകാല എൽ.പി.ജി. വിതരണ കരാറിനും ധാരണയായി.

BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026
BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
30 Oct 2026