BREAKING NEWS

കോണ്ടം പാക്കറ്റുകൾ മുന്നിൽ കൊണ്ടുവന്നിട്ടു, അനാവശ്യമായി സ്പർശിക്കാൻ ശ്രമിച്ചു; സ്വാകാര്യ ദൃശ്യങ്ങൾ അനുമതിയില്ലാതെ മൊബൈലിൽ പകർത്തി, ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് നിരന്തര ഭീഷണിയും- സഹപ്രവർത്തകനെതിരെ വനിതാ ഐപിഎസ് ട്രെയിനിയുടെ പരാതി

· · 1 min read
Share: Copied!

ഹൈദരാബാദ്: വനിതാ ഐപിഎസ് ട്രെയിനി നൽകിയ പരാതിയിൽ സഹപ്രവർത്തകനായ മറ്റൊരു ഐപിഎസ് ട്രെയിനിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദിൽ പരിശീലനത്തിലിരിക്കുന്ന 30-കാരിയായ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

ജൂൺ 23 മുതൽ വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്താൻ തുടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് സഹപ്രവർത്തകരുടെ മുന്നിൽ അശ്ലീല പരാമർശങ്ങൾ നടത്തുകയും വിവാഹിതയായ പരാതിക്കാരിക്ക് മറ്റൊരു ട്രെയിനി ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുകയും അത് സമ്മതിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി അവർ ആരോപിച്ചു.

സ്വന്തം മൊബൈൽഫോൺ ബലമായി പിടിച്ചുവാങ്ങി സ്വകാര്യ ചാറ്റുകൾ പരിശോധിക്കാൻ ശ്രമിച്ചെന്നും പാസ്‌വേഡ് ആവശ്യപ്പെട്ട് ഒരു മുറിയിലേക്ക് ബലമായി കൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു. ജൂലായ് 9-ന് പ്രതിയുടെ മുറിയിലേക്ക് ബലമായി കൊണ്ടുപോയി മുടി പിടിച്ചുവലിക്കുകയും ശ്വാസംമുട്ടിക്കാൻ ശ്രമിക്കുകയും കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ ആരോപിക്കുന്നു.

അതിനിടെ കോണ്ടം പാക്കറ്റുകൾ മുന്നിലേക്ക് വലിച്ചെറിയുകയും പിന്നീട് അനാവശ്യമായി സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. തന്റെ സ്വകാര്യ ദൃശ്യങ്ങൾ അനുമതിയില്ലാതെ മൊബൈലിൽ പകർത്തി ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇതിലൂടെ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമിച്ചതായും വനിതാ ഉദ്യോഗസ്ഥ ആരോപിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ശല്യം, ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾക്കും ഐടി ആക്ടിലെ വിവിധ വകുപ്പുകൾക്കും കീഴിലാണ് ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026