BREAKING NEWS

ഇരയുടെ അമ്മ വ്യക്തി വൈരാ​ഗ്യം തീർക്കാൻ മകനെ പീഡനകഥ പറഞ്ഞു പഠിപ്പിച്ചു, തുമ്പായത് മാതാപിതാക്കൾ തമ്മിലുള്ള ഇ-മെയിലും മറ്റു രേഖകളും!! 5 വയസുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയെന്ന പോക്സോ കേസിൽ പ്രതിയായ മുത്തശ്ശൻ കുറ്റവിമുക്തൻ

· · 1 min read
Share: Copied!

തൊടുപുഴ: 2016-ൽ അഞ്ച് വയസുള്ള കൊച്ചുമകനെ തറവാട്ട് വീട്ടിൽവെച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാരോപിച്ച് കുട്ടിയുടെ മുത്തശ്ശന്റെ പേരിൽ തിരുവല്ല പോലീസ് ചാർജ് ചെയ്തിരുന്ന പോക്‌സോ കേസിൽ പ്രതിയെ വെറുതേ‌വിട്ടു. തൊടുപുഴ പോക്‌സോ കോടതി ജഡ്ജി ആഷ് കെ.ബാൽ വിധി പ്രസ്താവിച്ചത്. ഇരയായ കുട്ടിയുടെയും അമ്മയുടെയും അപേക്ഷപ്രകാരം കേസ് പത്തനംതിട്ട പോക്‌സോ കോടതിയിൽനിന്ന്‌ തൊടുപുഴ പോക്‌സോ കോടതിയിലേക്ക് ഹൈക്കോടതി ട്രാൻസ്ഫർ ചെയ്തതിനെ തുടർന്നാണ് തൊടുപുഴ പോക്‌സോ കോടതിയിൽ വിചാരണ നടന്നത്.

കേസിൽ ഇരയുടെ അമ്മയും പ്രതിയെന്ന് ആരോപിക്കപ്പെട്ട വ്യക്തിയും അവരുടെ കുടുംബാംഗങ്ങളുമായി വിരോധത്തിലായിരുന്നുവെന്ന് സാക്ഷിമൊഴികളിൽ നിന്നും ഇരയായ കുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള ഇ-മെയിലുകളിൽനിന്നും മറ്റു രേഖകളിലുംനിന്നും വ്യക്തമാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. ഇരയായ കുട്ടിയെ അമ്മ പ്രതിയോടുള്ള വിരോധം കാരണം കളവായ കാര്യങ്ങൾ പഠിപ്പിച്ച് കുട്ടിയെക്കൊണ്ട് പോലീസിലും കോടതിയിലും മൊഴി പറയിപ്പിച്ചതാണെന്ന് പ്രതിഭാഗം കേസ് വാദിച്ചു.

അതേസമയം കുടുംബാംഗങ്ങൾ തമ്മിലുള്ള വിരോധംമൂലം മൈനർ കുട്ടികളെ ഉപയോഗിച്ച് കളവായി കേസെടുപ്പിച്ച് പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ കൂടുകയാണ്. അതിനാൽ ഇപ്രകാരമുള്ള പോക്‌സോ കേസുകളിൽ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തുവാൻ തെളിവുകൾ സസൂക്ഷ്മം അപഗ്രഥിക്കണമെന്ന ഹൈക്കോടതി വിധികൾ കോടതി സസൂഷ്മം നിരീക്ഷിച്ചു.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിച്ചു. 32 പ്രമാണങ്ങൾ തെളിവായി സ്വീകരിച്ചു. പ്രതിഭാഗത്തുനിന്ന് ഇരയുടെ പിതാവ് ഉൾപ്പെടെ രണ്ട് സാക്ഷികളെ വിസ്തരിച്ചു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ 14 പ്രമാണങ്ങൾ തെളിവിൽ സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രതിക്കുവേണ്ടി അഭിഭാഷകരായ സാജു പോൾ അറുകാലിൽ, ഷിജി സാജു അറുകാലിൽ, വിഷ്ണു. എസ്., ജോസ് പി.എ. എന്നിവർ കോടതിയിൽ ഹാജരായി.

ഓട്ടം വിളിച്ചു; സുഹൃത്തുക്കൾ വരാനുണ്ട്, വെയ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു; ഡ്രൈവർ ചായ കുടിക്കാനായി ഇറങ്ങിയ സമയത്ത് കാറും കൊണ്ട് മുങ്ങി; നിരവധി കേസുകളിൽ പ്രതിയായ യുവാവിനായി തിരച്ചിൽ

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026