BREAKING NEWS

കാളയെ വാങ്ങി തിരിച്ചുപോകുന്നതിനിടെ ദളിത് യുവാവിനും മകനും ഗോ സംരക്ഷകരുടെ മര്‍ദനം, ചാണകം തീറ്റിച്ചു, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, ജാതീയ അധിക്ഷേപവും

· · 1 min read
Share: Copied!

മുംബൈ: മഹാരാഷ്ട്രയിലെ ജൽനയിൽ പശു സംരക്ഷക ഗുണ്ടകൾ ദലിത് യുവാവിനെ ആക്രമിക്കുകയും ബലം പ്രയോഗിച്ച് ചാണകം തീറ്റിക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന പരമേശ്വർ സുഹാസ് ഹിവാലെയെയും പ്രായപൂർത്തിയാകാത്ത മകനെയുമാണ് സംഘം ആക്രമിച്ചത്. കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവം.

ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് പരമേശ്വർ സുഹാസ് ഹിവാലെ പൊലീസിൽ പരാതി നൽകിയത്. മേയ് 23ന് ദേവുൽഗാവ് രാജയിലെ ആഴ്ചച്ചന്തയിൽ നിന്ന് കാളയെ വാങ്ങി മകനും പരിചയക്കാരനുമൊപ്പം ജൽനയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പരമേശ്വർ സുഹാസ് ഹിവാലെ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വഴിയിൽ ബജ്‌റംഗ്ദൾ അംഗങ്ങളെന്നും ഗോ സംരക്ഷകരെന്നും അവകാശപ്പെടുന്ന സംഘം ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു.

കനയ്യാനഗർ പ്രദേശത്ത് വെച്ച് വാഹനം തടഞ്ഞുനിർത്തി, പശുവിനെ മുസ്‍ലിം കശാപ്പുകാരന് വിൽക്കാൻ പദ്ധതിയിടുന്നുവെന്ന് ആരോപിച്ച് മൂവരെയും മർദിക്കുകയായിരുന്നു. നിയമാനുസൃതമായാണ് കാളയെ വാങ്ങിയതെന്നും അതിന്റെ രേഖകൾ കൈവശമുണ്ടെന്ന് പറഞ്ഞിട്ടും സംഘം തന്നെയും മകനെയും മർദിച്ചു. തുടർന്ന് ജാതീയ അധിക്ഷേപങ്ങൾ നടത്തിയതായും പരാതിയിൽ പറയുന്നു. ആക്രമണത്തിനിടെ ബലമായി വായിൽ ചാണകം തിരുകിയെന്നും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരമേശ്വർ സുഹാസ് ഹിവാലെ ആരോപിച്ചു. ഹിവാലെയുടെ 11കാരനായ മകന്റെയും വായിൽ ചാണകം തിരുകിയെന്നും ആക്രമിച്ചെന്നും പരാതിയിൽ പറയുന്നു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026