BREAKING NEWS

വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മറുപടി പറയാതെ ആഭ്യന്തര മന്ത്രി പാർലമെന്റ് കെട്ടിടത്തിൽ ഒളിച്ചിരിക്കുകയാണ്, വിദ്യാർഥികൾക്കുനേരെയുണ്ടായ പോലീസ് നടപടിയിൽ ആഭ്യന്തര മന്ത്രി മറുപടി പറയുന്നവരെ പ്രതിഷേധ സമരം തുടരും- കെ സി വേണു​ഗോപാൽ

· · 1 min read
Share: Copied!

ന്യൂ ഡൽഹി: പാർലമെന്റിൽ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയാതെ സഭയിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. അമിത് ഷാ പാർലമെന്റ് കെട്ടിടത്തിൽ ഒളിച്ചിരിക്കുകയാണ്. സഭയിലേക്ക് വരാതെ ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി സഭയിലെത്തി വിശദീകരണം നൽകുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയിൽ ആഭ്യന്തര മന്ത്രി മറുപടി പറയണമെന്നും, പാർലമെന്റിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷം ഏകോപിത നിലപാടോടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിലും കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചു. വിശ്വാസികൾ സമർപ്പിച്ച കാണിക്കപ്പണം ദുരുപയോഗം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്നും, പാർലമെന്റിൽ ഈ വിഷയം ചർച്ച ചെയ്യാൻ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്നും ആരോപിച്ചു.

എഫ്‌സിആർഎ ഭേദഗതി ബില്ലിനെതിരെയും കോൺഗ്രസ് ശക്തമായ എതിർപ്പ് ആവർത്തിച്ചു. സന്നദ്ധ സംഘടനകളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള നിയമമാണിതെന്നും, ഒരു കാരണവശാലും ബിൽ അംഗീകരിക്കില്ല.ഡീലിമിറ്റേഷൻ വിഷയത്തിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെയും മറ്റ് ചില സംസ്ഥാനങ്ങളെയും പിന്നാക്കം നിർത്തുന്ന തരത്തിലുള്ള നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ പ്രളയബാധിതർക്കായി കേന്ദ്രസഹായം അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഗുരുതരമായ മഴക്കെടുതി നിലനിൽക്കുന്നതിനാൽ കേന്ദ്രം പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

“പ്രഭാതഭക്ഷണത്തിന് പിസ, രാത്രി പ്രീമിയം ഭക്ഷണം, ഉറങ്ങാന്‍ നല്ല കിടക്കയും കൊതുക് വലയും വേണം’, ഡിമാന്‍ഡുമായി 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി, അന്വേഷണത്തിന് സഹകരിക്കാതെ 19കാരന്‍

BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026
BREAKING NEWS
‌നിങ്ങൾക്കു ഉറങ്ങാൻ കഴിയുന്നില്ലെന്ന് ഞങ്ങൾക്കറിയാം ​ഗ്യാനേഷ്... നിങ്ങൾക്ക് തെറ്റുപറ്റിയിട്ടുണ്ട്, എന്നാൽ ആ തെറ്റിന് പിന്നിലെ ബുദ്ധികേന്ദ്രം നിങ്ങളല്ല... സുപ്രീംകോടതിയിലേക്കുള്ള മാർച്ച് തടഞ്ഞ് പോലീസ്, ട്രക്കിന് മുകളിൽ കയറി നിന്ന് രാഹുൽ ഗാന്ധി, പിന്നാലെ വാഹനത്തിനു മുകളിൽ അണിനിരന്ന് അഖിലേഷ് യാദവും ...
12 Oct 2026