BREAKING NEWS

ക്ലാസിൽ മൊബൈൽ കൊണ്ടുവരുന്നത് തടഞ്ഞു…ഹോംവർക്ക് പരിശോധിക്കുന്നതിനിടെ വിദ്യാർഥി സ്ക്രൂഡ്രൈവറിന് അധ്യാപകന്റെ കഴുത്തിന് തുടരെത്തുടരെ കുത്തി, പിന്നാലെ ക്ലാസിൽ നിന്ന് ഇറങ്ങിയോടി, അധ്യാപകൻ ​ഗുരുതര പരുക്കുകളോടെ ചികിത്സയിൽ

· · 1 min read
Share: Copied!

ഹരിയാന: സിർസ ജില്ലയിൽ സർക്കാർ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥി അധ്യാപകനെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ആക്രമിച്ചതായി റിപ്പോർട്ട്. കഴുത്തിനു ഗുരുതരമായി പരുക്കേറ്റ അധ്യാപകനെ ആളുപത്രിയിൽ പ്രവേശിപ്പിച്ചതായി ‍പോലീസ് അറിയിച്ചു.

ജമാൽ ഗ്രാമത്തിലെ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂൾ പ്രിൻസിപ്പൽ പ്രതാപ് ചക്രവർത്തിയുടെ വിവരങ്ങൾ പ്രകാരം, അധ്യാപകൻ സുനിൽ ബിരാട് വിദ്യാർത്ഥികളുടെ ഹോംവർക്ക് പരിശോധിക്കുമ്പോൾ പിന്നിൽ നിന്ന് എത്തിയ വിദ്യാർത്ഥി സ്ക്രൂഡ്രൈവറിന് കഴുത്തിൽ പലതവണ ഉപയോഗിച്ച് കുത്തുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ വിദ്യാർത്ഥി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ സുനിൽ ബിരാടിനെ ആദ്യം നാഥുസാരി ചോപ്ടയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. തുടർന്ന് നില വഷളായതിനാൽ സിർസ സിവിൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു.

പോലീസ് സംഘം സ്കൂളിൽ എത്തി സ്ഥലം പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. അധ്യാപകന്റെ മൊഴി ഇപ്പോഴും രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. സ്കൂളിൽ മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ വിദ്യാർത്ഥി അസന്തുഷ്ടനായിരുന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

BREAKING NEWS
’പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ’-പഴഞ്ചൊല്ല് അന്വർത്ഥമായി; വാഴക്കുല മോഷണക്കേസിൽ പിടിയിലായത് ബൈക്ക് മോഷണമടക്കമുള്ള നിരവധി കളവ് കേസ് പ്രതി! ഫാമിൽനിന്ന് മോഷ്ടിച്ചത് 12 കിലോ തൂക്കമുള്ള എട്ട് വാഴക്കുലകൾ
18 Oct 2026
BREAKING NEWS
നിയന്ത്രണം വിട്ട ട്രക്ക് തീർഥാടകരുടെ ഇടയിലേക്ക് പാഞ്ഞുകയറി; വാഹനത്തിനടിയിൽപ്പെട്ട് 12 പേർക്ക് ദാരുണാന്ത്യം, 39 പേർക്ക് പരുക്ക്!! നിയന്ത്രണംവിട്ട ട്രക്ക് നിന്നത് പോലീസിന്റെ ബാരിക്കേഡുകളും ചെക്ക്‌പോസ്റ്റും തകർത്ത് ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലും പുറംമതിലിലുമായി ഇടിച്ച്, അപകടത്തിൽപ്പെട്ടത് ഷീതള മ...
18 Oct 2026
BREAKING NEWS
“ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളതെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാകും; ഇവിടെ അങ്ങനെയൊരു സർക്കാരുണ്ടോ എന്നറിയില്ല“: അത‍ൃപ്തി പ്രകടമാക്കി കെ. സുധാകരൻ; ’മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്താൻ ആരും ശ്രമിക്കേണ്ട’
18 Oct 2026
BREAKING NEWS
’ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ? വസ്ത്രം മുഴുവനും അഴിക്കൂ’; പ്രതിശ്രുത വരന്റെ മെഡിക്കൽ പരിശോധനാ ഫലങ്ങൾ കാണിക്കാൻ ആശുപത്രിയിലെത്തിയ യുവതിയോട് ഡോക്ടർ;തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അനുചിതമായി സ്പർശിച്ചു; പരാതി, പോലീസ് കേസെടുത്തു
18 Oct 2026