ന്യൂഡൽഹി: രാജ്യത്ത് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന ശിക്ഷ ഉറപ്പാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും.
ബിൽ പ്രകാരം ചോദ്യപേപ്പർ ചോർച്ച കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് 10 കോടി രൂപ വരെ പിഴയും 10 വർഷം വരെ തടവും ശിക്ഷയായി ലഭിക്കും.
കേസുകളുടെ വിചാരണ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. പരീക്ഷാ ക്രമക്കേടുകൾക്ക് വേഗത്തിൽ നിയമനടപടി ഉറപ്പാക്കുകയും കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകുകയുമാണ് ബില്ലിന്റെ ലക്ഷ്യം.


















































