BREAKING NEWS

മണ്ണിടിച്ചിൽ ഭയന്ന് 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, ഒരു കുടുംബം മാത്രം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയാറായില്ല!! അടിമാലി ദേശീയ പാതയിൽ  അപകടാവസ്ഥയിലുണ്ടായിരുന്ന വലിയ മൺകൂന താഴേക്ക് പതിച്ചു, രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു

· · 1 min read
Share: Copied!

ഇടുക്കി: അടിമാലി ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ. അപകടാവസ്ഥയിലുണ്ടായിരുന്ന വലിയ മൺകൂന താഴേക്ക് പതിച്ച് ഒരു വീട്ടിലെ രണ്ടുപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. റോഡ് നിർമാണവുമായി ബന്ധപ്പെട്ട സംരക്ഷണഭിത്തിയടക്കം ഇടിഞ്ഞുവീണാണ് അപകടം. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

അതേസമയം സുരക്ഷ മുൻനിർത്തി അടിമാലി ഉന്നതിയിൽ നിന്നും കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. ഉന്നതിക്ക് മുകൾഭാഗത്തായി വലിയ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്നാണ് ഈ സുരക്ഷാ ക്രമീകരണം.

നേരത്തെയും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ആ വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് 22 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നുവെങ്കിലും ഒരു കുടുംബം അവിടെനിന്നും മാറാൻ തയ്യാറായിരുന്നില്ല. ആ കുടുംബത്തിലുള്ള രണ്ടുപേരാണ് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബസ് വിറ്റുകിട്ടിയ 75 ലക്ഷവുമായി ചായ കുടിക്കാൻ കയറി, മെഡിക്കൽ ഷോപ്പിന്റെ വരാന്തയിൽ ബാ​ഗ് വച്ച് നോക്കാൻ കടയുടമയോട് പറഞ്ഞ് ശുചിമുറിയിൽ കയറിയ നേരത്ത് മോഷണം,  തടയാൻ ശ്രമിച്ച ഉടമയെ തള്ളിയിട്ട് കടന്നുകളഞ്ഞ് പ്രതികൾഉന്നതിയിലെ മുഴുവൻ ആളുകളെയും അടിമാലി ഗവൺമെന്റ് സ്കൂളിൽ തുറന്ന ക്യാമ്പിലേക്കാണ് മാറ്റിയിരിക്കുന്നത്.

BREAKING NEWS
അവസാനമായി മകൻ വിളിച്ചത് ഉടൻ വീട്ടിലെത്തുമെന്ന് പറയാൻ... ഓടി രക്ഷപ്പെ‌ടാൻ ശ്രമിച്ച അഭിറാമിനെ 17 കാരൻ പിന്നിൽനിന്ന് തലയ്ക്കടിച്ചു വീഴ്ത്തി, കഴുത്തിൽ ബെൽറ്റ് മുറുക്ക് കൊന്നു, പ്രതി ഉന്നമിട്ടത് ആദ്യകാമുകിയുടെ പുതിയ ആൺ സുഹൃത്തിനെ, രണ്ടാം പ്രതി മരിച്ച വിദ്യാർഥിയുടെ സുഹൃത്തായ പെൺകുട്ടി... പ്രണയപ്പകയ്ക്...
03 Nov 2026
BREAKING NEWS
ഭർത്താവും ഭാര്യയും കൂടി മദ്യപിച്ചെത്തി അയൽവാസിയുമായി വഴക്ക്, വയോധികയുടെ മുടിയിൽ കുത്തിപ്പിടിച്ചു, രക്ഷപ്പെടാനായി വയോധിക ഇവരുടെ കഴുത്തുപിടിച്ച് ഞെരിച്ചു, ആദിവാസി ഉന്നതിയിൽ സ്ത്രീ മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ
03 Nov 2026
BREAKING NEWS
48 മണിക്കൂർ നീണ്ട ദൗത്യം; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പലിലെ 20 ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന; സമുദ്രത്തിലെ ഭീഷണികളോട് ഉടനടി പ്രതികരിക്കാനുള്ള രാജ്യത്തിന്റെ ശേഷി തെളിയിക്കുന്ന സംഭവമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി
03 Nov 2026
BREAKING NEWS
പാങ്ങപ്പാറയിൽ 17കാരന്റെ കൊലപാതകം ആസൂത്രിതം; പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാമിൽനിന്ന് സന്ദേശമയച്ച് വിളിച്ചുവരുത്തി, ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ആദ്യ മൊഴി; പിന്നീട് മാറ്റി പറഞ്ഞ് പ്രതി
03 Nov 2026