BREAKING NEWS

പെരുമാറ്റം അതിരവിട്ടു, ഇത് അഹങ്കാരമാണ്!!! ഗണേശോത്സവത്തിനിടെ ആരാധകന്റെ കാലില്‍ കാര്‍ കയറ്റി, സ്വന്തം ഡ്രെവറെ തല്ലി സല്‍മാന്‍ ഖാന്‍, നടനെതിരെ വിമര്‍ശനം

· · 1 min read
Share: Copied!

മുംബൈ: ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ആശിഷ് ഷെലറുടെ വസതി സന്ദർശിക്കാനെത്തിയ ബോളിവുഡ് താരം സൽമാൻ ഖാനെതിരെയും സംഘാടകരുടെ സുരക്ഷാവീഴ്ചയ്ക്കെതിരെയും വ്യാപക വിമർശനം. ആരാധകരുടെ വൻ തിരക്കിനിടയിൽ നടന്റെ കാർ കയറി ആരാധകന്റെ കാൽ പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്ക് സൽമാൻ ഖാൻ പരസ്യമായി ശകാരവും അടിയും നൽകിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.ആശിഷ് ഷെലറുടെ വീട്ടിൽ ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം.

താരത്തെ ഒന്നു കാണാൻ നൂറുകണക്കിന് ആരാധകരാണ് വീടിന് പുറത്ത് തടിച്ചുകൂടിയത്. കടുത്ത തിരക്കിനിടയിലൂടെ കാറിലേക്ക് നീങ്ങാൻ സൽമാൻ ഖാനും സുരക്ഷാ ഉദ്യോഗസ്ഥരും ഏറെ ബുദ്ധിമുട്ടി. തുടർന്ന് ആരാധകരോട് കൈകൂപ്പി വഴിമാറാൻ അഭ്യർത്ഥിച്ച ശേഷമാണ് താരം കാറിലേക്ക് കയറിയത്. എന്നാൽ കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാളുടെ കാലിലേക്ക് വാഹനം കയറുകയായിരുന്നു. ആരാധകൻ വേദന കൊണ്ട് നിലവിളിക്കുന്നത് കണ്ട പാപ്പരാസികൾ കാർ പിന്നോട്ട് എടുക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു.

ഈ സംഭവത്തിൽ പ്രകോപിതനായ സൽമാൻ ഖാൻ ഡ്രൈവറുടെ കൈയിൽ അടിക്കുകയും കടുത്ത ഭാഷയിൽ ശകാരിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. തിരക്കിനിടയിൽ ഡ്രൈവർ ജാഗ്രത പാലിക്കേണ്ടിയിരുന്നെന്നും സൽമാൻ എടുത്ത നിലപാടാണ് ശരിയെന്നും ഒരു വിഭാഗം ആരാധകർ വാദിക്കുമ്പോൾ, പൊതുസ്ഥലത്ത് ഡ്രൈവറെ മർദ്ദിച്ച താരത്തിന്റെ പെരുമാറ്റം അഹങ്കാരപരമാണെന്ന് വിമർശകരും ചൂണ്ടിക്കാണിക്കുന്നു.

 

BREAKING NEWS
’ വിവാഹം ഉടനുണ്ടാകും; എന്റെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും അഹങ്കാരവും ഒപ്പം ​ഗുണവശങ്ങളും മനസിലാക്കിയ ഒരാളെ കണ്ടെത്തി; പണവും പ്രശസ്തിയുമല്ല, സമാധാനമാണ് പ്രധാനം; ’; വ്യക്തി ജീവിതത്തിലെ പ്രധാന വിശേഷം പങ്കുവച്ച് ​ഗായിക റിമി ടോമി
01 Nov 2026
BREAKING NEWS
2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്, സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം
01 Nov 2026
BREAKING NEWS
’10 ലക്ഷത്തോളം പേർ അണിനിരക്കും’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം
01 Nov 2026
BREAKING NEWS
വയനാട് പഠനയാത്ര വിവാദം: സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു, മൂന്നുദിവസം നടത്തേണ്ട യാത്ര അഞ്ച് ദിവസം വരെ നീട്ടി, മീനങ്ങാടി ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി
01 Nov 2026