BREAKING NEWS

2018 ൽ നടന്ന അഭിമന്യു വധക്കേസിലെ രേഖകൾ പരിശോധിക്കാൻ സമയം വേണം- പ്രതിഭാ​ഗം, ‘ഇപ്പോൾ തന്നെ പരിശോധിക്കൂ, കുടുതൽ സമയമില്ല’- ഇന്ന് തന്നെ പരിശോധിച്ച് കഴിയണം- കോടതി

· · 1 min read
Share: Copied!

കൊച്ചി: 2018ൽ നടന്ന അഭിമന്യു വധക്കേസിലെ രേഖകൾ പരിശോധിക്കാൻ സമയം വേണമെന്ന പ്രതിഭാ​ഗത്തിന്റെ ആവശ്യം തള്ളി കോടതി. രേഖകൾ ആവശ്യപ്പെട്ടുള്ള പ്രതിഭാഗത്തിൻറെ ഹർജിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചത്. പ്രതിഭാഗത്തിന് മുഴുവൻ രേഖകളും പ്രോസിക്യൂഷൻ കൈമാറി.

എന്നാൽ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇപ്പോൾ തന്നെ പരിശോധിക്കൂ, കുടുതൽ സമയമില്ലെന്ന് കോടതി വ്യക്തമാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അധികമായി ചുമത്തിയ കുറ്റം പ്രതികളെ വായിച്ചു കേൾപ്പിച്ചത്. തുടർന്ന് സാക്ഷി വിസ്താര തിയതി നിശ്ചയിക്കാനായി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. പക്ഷെ തിങ്കളാഴ്ച കേസ് പരിഗണിച്ചിരുന്നില്ല. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് പ്രതിഭാഗം രേഖകൾ ആവശ്യപ്പെട്ടത്. രേഖകൾ ഉടൻ പ്രോസിക്യൂഷൻ കൈമാറിയതോടെ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഇക്കാര്യം അനുവദിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.

കേസിൻറെ വിചാരണ നാലു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ സമയം അനുവദിക്കാൻ ആവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. തുടർന്ന് ഇന്ന് തന്നെ രേഖകൾ പരിശോധിക്കാൻ കോടതി പ്രതിഭാഗത്തിന് നിർദേശം നൽകി. ഉച്ചയ്ക്ക് മൂന്നിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ സാക്ഷി വിസ്താരത്തിന്റെ തിയതിയും കോടതി തീരുമാനിക്കും.

2018 ജൂലൈ രണ്ടിനായിരുന്നു മഹാരാജാസ് കോളജിൽ വച്ച് അഭിമന്യു കൊലപ്പെട്ടത്. കേസിൻറെ വിചാരണ എട്ടു വർഷം നീണ്ടു പോയതിൽ അഭിമന്യുവിൻറെ അമ്മ ഭൂപതി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നാലു മാസത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള നിർദേശം നൽകിയത്.

സുഖമില്ലാതിരുന്നതിനാൽ സ്കൂളിൽ പോയില്ല; മാതാപിതാക്കൾ ജോലിക്ക് പോയ തക്കം നോക്കി ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗീക പീഡനത്തിനിരയാക്കി കൊന്നു; മൃതദേഹം ഓവു ചാലിൽ; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ ; അയൽവാസി അറസ്റ്റിൽ

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026