ആലപ്പുഴ: മാസങ്ങളായി ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി അറസ്റ്റിൽ. മുല്ലക്കൽ വാർഡ് തൈയിൽ വീട്ടിൽ ഗോപാലകൃഷ്ണ നായിക്കിനെയാണ് (51) ആലപ്പുഴ സൗത്ത് പൊലീസ് ചാലക്കുടിയിൽ നിന്ന് പിടികൂടിയത്.
പൊലീസിനെ വെട്ടിച്ച് മാസങ്ങളായി ഫോൺ പോലും ഉപയോഗിക്കാതെ തിരുപ്പതി, കോയമ്പത്തൂർ, ഊട്ടി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. ചാലക്കുടിയിൽ പ്രതി എത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
ഡിവൈഎസ്പി വിശാൽ ജോൺസന്റെ നിർദേശപ്രകാരം സൗത്ത് ഇൻസ്‌പെക്ടർ സൈജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്ഐ സുനിൽ രാജ്, പൊലീസ് ഉദ്യോഗസ്ഥരായ വിപിൻദാസ്, ആർ. ശ്യാം, ബിനോയ് ജോർജ്, പ്രീതി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിൽ പങ്കെടുത്തത്.






