BREAKING NEWS

കണ്ടെയ്‌നർ ലോറി ഓടിച്ചുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ഡ്രൈവർ മരിച്ചു; നിയന്ത്രണം വിട്ട വാഹനം മീഡിയനിലിടിച്ചു; ആലുവയിൽ ചരക്ക് ഇറക്കിയ ശേഷം എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് സംഭവം

· · 1 min read
Share: Copied!

കൊച്ചി: ചരക്കുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ടെയ്‌നർ ലോറി ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി മീഡിയനിലിടിച്ചാണ് നിന്നത്. ചാലക്കുടി കാരപ്പാടം പാപ്പാത്ത് വീട്ടിൽ വേലപ്പന്റെ മകൻ പ്രഹ്ലാദൻ (55) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 7.30ഓടെ ദേശീയപാതയിൽ ആലുവ പുളിഞ്ചോട്ടിയിലാണ് അപകടം നടന്നത്. ലോറി മീഡിയനിൽ ഇടിച്ചതിന് പിന്നാലെ നാട്ടുകാർ ഓടിയെത്തി പ്രഹ്ലാദനെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടസമയത്ത് ലോറിയിൽ മറ്റാരും ഉണ്ടായിരുന്നില്ല.

ആലുവയിൽ ചരക്ക് ഇറക്കിയ ശേഷം എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് പ്രഹ്ലാദന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് നിയന്ത്രണം വിട്ട ലോറി മീഡിയനിൽ ഇടിക്കുകയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. അജിതയാണ് ഭാര്യ. മകൾ: പ്രീത. മരുമകൻ: സനീഷ്.

‘കുയി’യില്ലാത്ത റോഡിൽ എന്തിനാ മിനിസ്റ്ററേ ടാറിങ്, പൊതുമരാമത്ത് വകുപ്പിന് ഇതെന്താ വയ്യേ?!! ഒരിടത്തു പോലും കുണ്ടും കുഴിയും റോഡിൽ ജനങ്ങളെ വലച്ച് ഇടവിട്ട് ടാറിങ്, നട്ടപ്ര വെയിലത്ത് ​ഗതാ​ഗത കുരുക്കിൽപ്പെട്ട വാഹനയാത്രക്കാർ

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026