BREAKING NEWS

ഒന്നാം പ്രതി സംവിധായകൻ സനൽ കുമാർ ശശിധരൻ, രണ്ടാം പ്രതി സാജൻ സ്കറിയ, മൂന്നാം പ്രതി മെറ്റ!! മഞ്ജു വാര്യരുടെ മാനനഷ്ടക്കേസിൽ വിലക്കേർപ്പെടുത്തി കോടതി, പോസ്റ്റുകൾ പിൻവലിക്കണം!! 30ന് കോടതിയിലെത്തി വിശദീകരണം നൽകാൻ നിർദേശം, പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയ്ക്ക് നിർദേശം

· · 1 min read
Share: Copied!

തന്നെ നിരന്തരം അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തതിനാൽ വിലക്കേർപ്പെടുത്തി കോടതി. മഞ്ജു വാര്യർക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിന് സംവിധായകൻ സനൽകുമാർ ശശിധരനും, ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയക്കും കോടതി വിലക്കേർപ്പെടുത്തിയത്. മഞ്ജു വാര്യർ സമർപ്പിച്ച മാനനഷ്ട കേസിലാണ് അതിവേഗം എറണാകുളം മുൻസിഫ് കോടതി താൽക്കാലിക വിലക്കേർപ്പെടുത്തിയത്.

നിലവിലുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് മെറ്റയ്ക്ക് കോടതി നോട്ടീസ് അയച്ചു. വരുന്ന മുപ്പതാം തീയതി കോടതിയിലെത്തി വിശദീകരണം നൽകാൻ സനൽകുമാർ ശശിധരനോടും, ഷാജൻ സ്‌കറിയയോടും കോടതി നിർദ്ദേശിച്ചു. അതേസമയം സാമൂഹിക മാധ്യമങ്ങളിലെ അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കണമെന്നാണ് മഞ്ജുവിന്റെ ആവശ്യം.ർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും അപവാദപ്രചാരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരായി സനൽ കുമാർ ശശിധരൻ പങ്കുവെച്ച എല്ലാ അപകീർത്തികരമായ കുറിപ്പുകളും പോസ്റ്റുകളും അടിയന്തരമായി പിൻവലിക്കണമെന്നും ഹർജിയിൽ നടി ആവശ്യപ്പെടുന്നു. സനൽകുമാർ ശശിധരനെ ഒന്നാം പ്രതിയാക്കിയും മറുനാടൻ മലയാളി ഓൺലൈൻ ചാനലിലെ സാജൻ സ്കറിയയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് ഫയൽ ചെയ്തതെന്ന് മഞ്ജുവിൻറെ അഭിഭാഷക ശാന്തി മായാദേവി വ്യക്തമാക്കി. മെറ്റയാണ് കേസിലെ മൂന്നാം പ്രതി. മറ്റ് ചില ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും ഹർജിയിൽ പരാതിയുണ്ട്.

അതേസമയം മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സനൽകുമാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുകയാണ്. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെരുവിൽ വെച്ചാണ് അദ്ദേഹം സമരം ചെയ്യുന്നത്.

BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026