BREAKING NEWS

‘ഷർട്ടിന്റെ ബട്ടൻസ് ഇടാതെ ആക്ഷൻ സീൻ ചെയ്യാന്‍ പറഞ്ഞു, വസ്ത്രം അഴിയുമെന്ന് പറഞ്ഞപ്പോള്‍ ബ്രായും അടിവസ്ത്രവും മാത്രം ധരിച്ച് ചെയ്തൂടേയെന്ന് ചോദിച്ചു”, നാല‌ഞ്ച് സിനിമകളില്‍ പൂര്‍ണ നഗ്നയായി അഭിനയിച്ചതോടെ താന്‍ എന്തും ചെയ്യുമെന്ന് അവര്‍ കരുതി, ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ആപ്തെ

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: കഥാസന്ദർഭം ആവശ്യപ്പെടാത്ത ഇടങ്ങളിലും നഗ്നത പ്രദർശിപ്പിക്കാൻ സമ്മർദമുണ്ടായെന്ന വെളിപ്പെടുത്തലുമായി നടി രാധിക ആപ്‌തെ. തനിക്ക് കരിയറിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ നടി വെളിപ്പെടുത്തി. കരിയറിന്റെ തുടക്കത്തിൽ ചില സിനിമകളിൽ നഗ്നയായി അഭിനയിച്ചതിന് പിന്നാലെ താൻ എതിർപ്പ് പ്രകടിപ്പിക്കാതെ ഇത്തരം രംഗങ്ങളിൽ അഭിനയിക്കുമെന്ന തോന്നൽ ഇൻഡസ്ട്രിയിലെ ചില ആളുകൾക്ക് ഉണ്ടായെന്ന് ‘സൂമി’ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘തുടക്കത്തിൽ നാലോ അഞ്ചോ സിനിമകളിൽ ഞാൻ പൂർണനഗ്നയായി അഭിനയിച്ചിരുന്നു.

‘അത് അവൾ ചെയ്‌തോളും’ എന്നൊരു തോന്നൽ ഇതോടെ വ്യാപകമായി. എന്നാൽ, അത്തരം അനാവശ്യ സീനുകൾ ഞാൻ ചോദ്യം ചെയ്യാൻ തുടങ്ങി. ചില രംഗങ്ങളിൽ ഇപ്പോൾ എന്തിനാണ് അയാളെ ചുംബിക്കേണ്ടത് എന്ന് ഞാൻ ചോദിച്ചു. ‘കുറച്ചങ്ങ് ചെയ്യൂ’, എന്നുവരെ എന്നോട് പറഞ്ഞു. ‘ഒരു കിസ് അല്ലേ, ഒരു 15 സെക്കൻഡ് ഇംപ്രൊവൈസേഷൻ’, എന്നൊക്കെ പറയുമായിരുന്നു.

ഞാൻ ‘സോറി, പറ്റില്ല’ എന്ന് പറഞ്ഞ് ഒഴിവാകും’, നടി പറഞ്ഞു. ഒരു സിനിമയിൽ അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് ആക്ഷൻ സീനിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നടി തുറന്നുപറഞ്ഞു. ‘ഷർട്ടിന്റെ ബട്ടൻസ് ഇടാതെ ആക്ഷൻ സീൻ ചെയ്യാമോ എന്ന് എന്നോട് ചോദിച്ചു. ആക്ഷൻ സീനല്ലേ, ഷർട്ട് അഴിഞ്ഞുപോവില്ലേ എന്ന് ഞാൻ ചോദിച്ചു. എങ്കിൽ ബ്രായും അടിവസ്ത്രവും മാത്രം ധരിച്ച് ചെയ്തൂടേ എന്നായി അവർ. നിങ്ങൾ എന്നിൽനിന്ന് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ച് ഞാൻ പറ്റില്ലെന്ന് പറഞ്ഞു’, രാധിക ആപ്‌തെ പറഞ്ഞു.

 

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026