കുമരകം: ഓർക്കാപ്പുറത്ത് കോട്ടയം– കുമരകം റോഡിലെ ഇല്ലിക്കൽ പാലം മുതൽ കുമരകം ഭാഗത്തേക്ക് ഇടവിട്ട് നടത്തിയ ടാറിങ് യാത്രക്കാരെ വലച്ചു. ഒരിടത്തു പോലും കുണ്ടും കുഴിയും ഇല്ലാത്ത ഭാഗത്താണ് ഇന്നലെ രാവിലെ മുതൽ കൊണ്ടുപിടിച്ച ടാറിങ് നടത്തിയത്. ടാറിങ് വിവരം അറിയാതെ എത്തിയ ഉദ്യോഗസ്ഥർ അടക്കമുള്ള വാഹനയാത്രക്കാർ ഏറെ നേരം കുരുക്കിൽപെട്ടു നട്ടംതിരിഞ്ഞു. ഒരിടത്തുപോലും കുണ്ടും കുഴിയുമില്ലാതെ കിടന്ന ഭാഗങ്ങളിൽ എന്തിനു ടാറിങ് നടത്തി എന്തിനു എന്ന ചോദ്യത്തിനു അധികൃതർ കൈ മലർത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഇതിനിടെ ഗതാഗതക്കുരുക്കിൽ പെട്ടു വൈകിയ ബസുകൾ പിന്നീട് അമിത വേഗത്തിൽ അപകടകരമായ രീതിയിൽ പാഞ്ഞത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. കോട്ടയത്തുനിന്ന് കുമരകത്തേക്ക് വന്ന ബസുകൾ ചാലുകുന്ന് വഴി കുടയംപടിയിൽ എത്തി അയ്മനം ഭാഗത്തു കൂടി ചെങ്ങളം കുന്നുംപുറത്ത് എത്തിയാണ് കുമരകം, ചേർത്തല, വൈക്കം ഭാഗത്തേക്ക് പോയത്. കുമരകത്തുനിന്നു വന്ന ബസുകളും മറ്റ് വാഹനങ്ങളും കടത്തുകടവിലൂടെ കുന്നുംപുറത്ത് എത്തിയാണ് കോട്ടയത്തേക്കു പോയത്.
ഭക്ഷ്യവിഷബാധ; അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും, കർണാടകയിലെ രണ്ട് പരിപാടികൾ ഒഴിവാക്കി






