കരൂർ: ഭൂമിയുടെ പട്ടയം പതിച്ചു നൽകാൻ കൈക്കൂലിയായി മീൻകറി ചോദിച്ച തമിഴ്നാട്ടിലെ വില്ലേജ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കരൂർ കൃഷ്ണ നാരായണപുരത്താണ് സംഭവം. ദേവർമല വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കാർത്തിക് ആണ് മീൻ കറി കൈക്കൂലിയായി ചോദിച്ചത്. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
കൃഷി ഭൂമിയുടെ പട്ടയം ലഭിക്കാൻ അപേക്ഷ നൽകിയ കർഷകനോട് കൈക്കൂലിയായി വീട്ടിൽ പാചകം ചെയ്ത മീൻ കറി വേണമെന്നാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. മീൻ കറിയും ഊണും പാഴ്സൽ ആയി നൽകിയാൽ വേഗം നടപടികൾ പൂർത്തിയാക്കി പട്ടയം കയ്യിൽ തരുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനിടെ സംഭാഷണം ഫോണിൽ റെക്കോർഡ് ചെയ്ത കർഷകൻ പരാതി നൽകി. ഇതോടെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.അതേസമയം ഉദ്യോഗസ്ഥന്റെ ഓഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.




