BREAKING NEWS

‘പൂക്കി’ എന്നാൽ ക്യൂട്ട്നെസ് അല്ലേ? ‘ആ  വാക്ക് പ്രയോഗിച്ചത് അപരാധമായി കാണുന്നില്ല, ജെൻ സി വളരെ പോസിറ്റീവായി ഉപയോഗിക്കുന്ന വാക്കാണ്, സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഒരു സാധാരണ പ്രതികരണം മാത്രമാണ് ആ പോസ്റ്ററിലൂടെ ഉണ്ടായത്!! ‘നീ പോടാ പൂക്കി മോനേ’… വിവാദ പോസ്റ്ററിനെ വെളുപ്പിച്ച് ചിന്താ ജെറോം

· · 1 min read
Share: Copied!

കൊല്ലം: ചവറ ഗുഹാനന്ദപുരം സ്കൂളിൽ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഉയർത്തിയ ‘നീ പോടാ പൂക്കി മോനേ’ എന്ന വിവാദ പോസ്റ്ററിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. പോസ്റ്ററിൽ ‘പൂക്കി’ എന്ന വാക്ക് പ്രയോഗിച്ചത് അപരാധമായി കാണുന്നില്ലെന്ന് ചിന്ത പറഞ്ഞു. ‘ജെൻ സി വളരെ പോസിറ്റീവായി ഉപയോഗിക്കുന്ന വാക്കാണ് പൂക്കി. പൂക്കി എന്നാൽ ക്യൂട്ട്നെസ് അല്ലേ?

അതൊരു മോശം വാക്കായി കാണാനാകില്ല. അതുപോലെ വിദ്യാർഥികൾ എല്ലാ രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളിലും അപ്പോൾ തന്നെ പ്രതികരിക്കുന്നവരാണ്. സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായുള്ള ഒരു സാധാരണ പ്രതികരണം മാത്രമാണ് ആ പോസ്റ്ററിലൂടെ ഉണ്ടായതെന്നും ചിന്ത പറഞ്ഞു.

അതുപോലെ മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം.ഷാജി ഔദ്യോഗിക ആവശ്യത്തിന് ആഡംബര വാഹനം ഉപയോഗിച്ചതിനെതിരെയും ചിന്ത ജെറോം പ്രതികരിച്ചു. അങ്ങനെ ഒരു സ്ഥിതിയിലേക്ക് അദ്ദേഹത്തിന് മാറേണ്ടിവന്നതിൽ മുഖ്യമന്ത്രിയാണ് വിശദീകരണം നൽകേണ്ടതെന്നായിരുന്നു ചിന്തയുടെ വാക്കുകൾ. സർക്കാർ വാഹനമായി ഒരു വാഹനം ഉപയോഗിക്കുമ്പോൾ അതിന് കൃത്യമായ ചില മാനദണ്ഡങ്ങളുണ്ട്. മന്ത്രിമാർക്ക് സർക്കാർ നൽകിയിരുന്ന കാറുകൾ പര്യാപ്‌തമല്ലെന്ന് തോന്നിയിട്ടാണോ അദ്ദേഹം ഇങ്ങനെ ചെയ്തതെന്നും ചിന്ത ചോദിച്ചു.

നാലുവർഷം മുൻപ് വിവാഹിതയായി, അടുത്തിടെ മറ്റൊരു യുവാവുമായി പ്രണയത്തിൽ, യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു, കരഞ്ഞുകൊണ്ടിരുന്ന ഒന്നരവയസുകാരിയെ ചോരയിൽ കുളിച്ചുകിടന്ന യുവതിയുടെ മുകളിൽ കിടത്തി, ഭർത്താവും കാമുകനും കസ്റ്റഡിയിൽ

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026