BREAKING NEWS

13-ാം നമ്പർ റേഞ്ച് റോവർ കാർ ഉടമയ്ക്ക് തിരികെ നൽകി കെ.എം. ഷാജി; വിവാഹാവശ്യത്തിനായി തൽക്കാലത്തേയ്ക്ക് കൈമാറിയതാണെന്നും റിപ്പോർട്ടുണ്ട്; വിവാദ പശ്ചാത്തലത്തിൽ തിരികെ സ്വീകരിക്കുമോ?

· · 1 min read
Share: Copied!

കണ്ണൂർ: ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന സ്വകാര്യ റേഞ്ച് റോവർ കാർ ഉടമയ്ക്ക് തിരികെ നൽകി തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജി. കണ്ണൂർ തില്ലങ്കേരി സ്വദേശിയും റിയാദിലെ വ്യവസായിയും കെഎംസിസി നേതാവുമായ യാക്കൂബിന്റെ ഉടമസ്ഥതയിലുള്ള കാറാണ് തിരികെ നൽകിയത്. കല്യാണ ആവശ്യത്തിനായാണ് കാർ ഉടമയ്ക്ക് തിരികെ നൽകിയതെന്നാണ് വിവരം. യൂറോപ്പിലുള്ള മന്ത്രി കേരളത്തിൽ എത്തുമ്പോൾ കാർ മന്ത്രിക്ക് തിരിച്ചേൽപ്പിക്കും. എന്നാൽ, വിവാദം തുടരുന്ന പശ്ചാത്തലത്തിൽ മന്ത്രി വീണ്ടും ഈ വാഹനം ഉപയോഗിക്കുന്നത് തുടരുമോ എന്നതിലാണ് ആകാംക്ഷ. ഈ മാസം 27 നാണ് മന്ത്രി കെ എം ഷാജി തിരിച്ചെത്തുക.

മന്ത്രിസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് യാക്കൂബിന്റെ കെഎൽ 78 എ 0009 നമ്പറിലുള്ള റേഞ്ച് റോവർ കെ.എം. ഷാജി ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചത്. സർക്കാർ അനുവദിച്ച ഇന്നോവ ക്രിസ്റ്റയ്ക്ക് പകരം സ്വകാര്യ വ്യക്തിയുടെ ആഡംബര വാഹനം ഉപയോഗിച്ചതിനെ തുടർന്ന് സംഭവം രാഷ്ട്രീയ വിവാദമായി. വാഹനത്തിൽ സർക്കാർ ബോർഡും 13-ാം നമ്പറും പതിപ്പിച്ചതും ചർച്ചയായി.

സർക്കാർ നൽകിയ ഇന്നോവ ക്രിസ്റ്റ നാലുലക്ഷത്തിലധികം കിലോമീറ്റർ ഓടിയതാണെന്നും ദീർഘദൂര യാത്രകൾക്ക് അനുയോജ്യമല്ലാത്തതിനാലാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്നുമായിരുന്നു ഷാജിയുടെ വിശദീകരണം. റേഞ്ച് റോവർ ഉപയോഗിച്ചതിന് സർക്കാരിൽനിന്ന് ഇന്ധനച്ചെലവോ വാടകയോ വാങ്ങിയിട്ടില്ലെന്നും ഔദ്യോഗിക നമ്പർ പതിപ്പിച്ചത് സർക്കാർ അനുമതിയോടെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ സ്വകാര്യ ആഡംബര വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനെതിരെ പ്രതിപക്ഷവും ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകളും വിമർശനവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് കാർ ഉടമയ്ക്ക് തന്നെ തിരികെ നൽകിയത്.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026